Deshabhimani

മുരിയാട് പഞ്ചായത്തിൽ മൂന്നാം 
100 ദിന പരിപാടിയ്‌ക്ക്‌ തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 18, 2024, 12:08 AM | 0 min read

മുരിയാട്
ലൈഫ് പദ്ധതിയിൽ നിർമിച്ച 25 വീടുകളുടെ താക്കോൽ കൈമാറി മുരിയാട് പഞ്ചായത്തിലെ മൂന്നാം നൂറുദിന കർമപരിപാടിക്ക് തുടക്കമായി. മന്ത്രി  ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. 2.25 കോടി ചെലവഴിച്ച് നടപ്പിലാക്കുന്ന 10 പദ്ധതികളാണ്  ഉദ്ഘാടന വേദിയിൽ വച്ച് നാടിന് സമർപ്പിച്ചത്. 400ൽ അധികം ഗുണഭോക്താക്കൾ ആദ്യ ദിനത്തിൽ പഞ്ചായത്തിന്റെ വിവിധ ആനുകൂല്യങ്ങൾക്ക് അർഹരായി. പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു. സർട്ടിഫിക്കറ്റുകൾ മന്ത്രി വിതരണം ചെയ്തു. 
പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ലത ചന്ദ്രൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ലളിത ബാലൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, സ്ഥിരം സമിതി അധ്യക്ഷരായ സരിത സുരേഷ്, കെ യു വിജയൻ, പഞ്ചായത്ത് അംഗം ശ്രീജിത്ത് പട്ടത്ത്, സെക്രട്ടറി കെ പി  ജസീന്ത, സിഡിഎസ് ചെയർപേഴ്സൺ സുനിത രവി എന്നിവർ സംസാരിച്ചു.


deshabhimani section

Related News

0 comments
Sort by

Home