12 December Thursday

മിനിമം കൂലിക്കായി മണപ്പുറത്തിന്‌ മുന്നിൽ ധർണ

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019
നാട്ടിക
മണപ്പുറം ഫിനാൻസ് മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ  നടപടിക്കെതിരെ നോൺ ബാങ്കിങ് ആൻഡ്‌ പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ  വലപ്പാട് മണപ്പുറം ഹെഡോഫീസിനു മുന്നിൽ  പ്രതിഷേധ ധർണ നടത്തി.  സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി  ഉദ്ഘാടനം ചെയ്തു.  
തൊഴിലാളികൾ നാടിന്റെ അഭിവൃദ്ധിയാണ് ആഗ്രഹിക്കുന്നത്.  കമ്പനി നിലനിൽക്കണമെങ്കിൽ  മിനിമം കൂലി തൊഴിലാളികൾക്ക് നൽകണം. ഓരോ വർഷവും ലാഭവിഹിതം തൊഴിലാളി ജോലി ചെയ്തിട്ടാണുണ്ടാകുന്നത്‌.  
മാനേജ്‌മെന്റ്‌ അത്‌ മറന്നാൽ  സമരം കൂടുതൽ ശക്തമാക്കാൻ നിർബന്ധിതമാകുമെന്നും എളമരം കരീം എംപി പറഞ്ഞു. സംഘാടക സമിതി ചെയർമാൻ പി എം അഹമ്മദ് അധ്യക്ഷനായി.  സിഐടിയു സംസ്ഥാന സെക്രട്ടറി എം എം വർഗീസ്, ജില്ലാ സെക്രട്ടറി യു പി ജോസഫ്, പ്രസിഡന്റ് കെ കെ രാമചന്ദ്രൻ,  എ സിയാവുദ്ദീൻ, സി സി രതീഷ്,  ഐ കെ വിഷ്ണുദാസ്, മുത്തുറ്റ് ഫിനാൻസ് യൂണിറ്റ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി പ്രമോദ്, മഹീന്ദ്ര ഫിനാൻസ് യൂണിറ്റ് സംസ്ഥാന കമ്മിറ്റി അംഗം രതീഷ് ബാബു എന്നിവർ സംസാരിച്ചു.  
കെ വി പിതാംബരൻ സ്വാഗതവും  ശരത് സുകുമാരൻ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top