28 November Saturday

കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരണം 100–-ാം വാര്‍ഷികം വിജയിപ്പിക്കുക: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Saturday Oct 17, 2020

തൃശൂർ

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർടി രൂപീകരിച്ചതിന്റെ നൂറാം വാർഷികം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി അറിയിച്ചു. 1920 ഒക്ടോബർ 17നാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർടി താഷ്കന്റിൽ രൂപീകരിച്ചത്. കോവിഡ് മാനദണ്ഡം പാലിച്ച്  17ന് രാവിലെ ജില്ലയിലെ 2411 ബ്രാഞ്ചുകളിലും വിവിധ കേന്ദ്രങ്ങളിലുമായി പതാക ഉയർത്തി നൂറാം വാർഷിക പരിപാടി സംഘടിപ്പിക്കും. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ ചേലക്കര പാറപ്പുറത്തും സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോൺ ചിറ്റാട്ടുകരയിലും പതാക ഉയർത്തും. 

ജില്ലാ സെക്രട്ടറി എം എം വർഗീസ്  ജില്ലാ കമ്മിറ്റി ഓഫീസിലും  മന്ത്രി എ സി മൊയ്തീൻ പനങ്ങാട്ടുകരയിലും മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പുതുക്കാട്ടും  സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എൻ ആർ ബാലൻ പോന്നോരിലും  പി കെ ബിജു ഓട്ടുപാറയിലും പതാക ഉയർത്തും. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ മുരളി പെരുനെല്ലി  എംഎൽഎ ഊരകത്തും കെ കെ രാമചന്ദ്രൻ പാലിയേക്കര ലോക്കൽ കമ്മിറ്റി ഓഫീസിലും കെ വി അബ്ദുൾഖാദർ  എംഎൽഎ ചാവക്കാട്ടും സേവ്യർ ചിറ്റിലപ്പിള്ളി കോലഴിയിലും പി കെ ഡേവിസ് കൊടുങ്ങല്ലൂരിലും പി കെ ഷാജൻ അയ്യന്തോളിലും പതാക ഉയർത്തും.  വൈകിട്ട് ആറിന് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഓൺലൈൻ പ്രഭാഷണം കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.  കമ്യൂണിസ്റ്റ് പാർടി ജനങ്ങളുടെ പുരോഗതിക്കുവേണ്ടിയും സ്വാതന്ത്ര്യത്തിനുവേണ്ടിയും തൊഴിലാളിവർഗത്തിന്റെ അവകാശത്തിനുവേണ്ടിയും നടത്തിയ പോരാട്ടങ്ങളുടെ ചരിത്രം വിശദീകരിക്കുന്നതിനായുള്ള വെബിനാറും പ്രഭാഷണങ്ങളും സി ഒ പൗലോസ് പഠനഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തുടർന്ന് സംഘടിപ്പിക്കും. 

പരിപാടി വിജയപ്പിക്കണമെന്ന് സിപിഐ എം ജില്ലാകമ്മിറ്റി അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top