23 November Saturday

ദേശാഭിമാനി പ്രചാരണം സജീവം

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019

വിൽവട്ടം സർവീസ്‌ സഹ. ബാങ്ക്‌ ജീവനക്കാരുടേയും ഭരണസമിതിയംഗങ്ങളുടേയും ദേശാഭിമാനി വരിസംഖ്യ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോൺ ഏറ്റുവാങ്ങുന്നു

ഒല്ലൂർ
ദേശാഭിമാനി ക്യാമ്പയിന്റെ ഭാഗമായി ഒല്ലൂർ ഏരിയയിലെ വർഗ ബഹുജന സംഘടനകളുടെ  നേതൃത്വത്തിൽ ചേർത്തിയ വാർഷിക വരിക്കാരുടെ  വരിസംഖ്യയും ലിസ്റ്റും ഏറ്റുവാങ്ങി. പി കെ വേലായുധൻ സ്മാരക മന്ദിരത്തിൽ നടന്ന പരിപാടി സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്  ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ പി പോൾ അധ്യക്ഷനായി.  സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ് സംസാരിച്ചു. ബാബു തച്ചനാടൻ സ്വാഗതവും കെ വി ജനാർദനൻ നന്ദിയും പറഞ്ഞു. ഏരിയലെ 115 ബ്രാഞ്ചുകൾ ചേർത്തിയ പത്രത്തിന്റെ ലിസ്റ്റും വരിസംഖ്യയും  20 ന് ഒല്ലൂരിൽ നടക്കുന്ന  സി എച്ച് കണാരൻ ദിന അനുസ്മരണ ചടങ്ങിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബിജോൺ ഏറ്റുവാങ്ങും.
വിൽവട്ടം സർവീസ്‌ സഹകരണ ബാങ്കിലെ ഭരണസമിതിയംഗങ്ങളും  ജീവനക്കാരും ദേശാഭിമാനി പത്രത്തിന്റെ വരിക്കാരായി. വാർഷിക വരിസംഖ്യയും ലിസ്‌റ്റും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോൺ ഏറ്റുവാങ്ങി. 
ബാങ്ക്‌ പ്രസിഡന്റ്‌ കെ മുരളീധരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഷാജൻ, ഏരിയ സെക്രട്ടറി കെ രവീന്ദ്രൻ, കൗൺസിലർ പി കൃഷ്‌ണൻകുട്ടി, ലോക്കൽ സെക്രട്ടറി എം ആർ ഗിരീഷ്‌കുമാർ എന്നിവർ സംസാരിച്ചു. വൈസ്‌ പ്രസിഡന്റ്‌ സാജൻ പോൾ സ്വാഗതവും  സെക്രട്ടറി മരിയ വിൽസൺ പോൾ നന്ദിയും പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top