28 October Thursday

സംസ്‌കൃത സർവകലാശാല തൃശൂർ കേന്ദ്രം നിലനിർത്തണം

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021
തൃശൂർ
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ തൃശൂർ പ്രാദേശിക കേന്ദ്രം അടച്ചുപൂട്ടാനുള്ള നീക്കത്തിൽനിന്ന് അധികാരികൾ പിന്മാറണമെന്ന് പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 25 വർഷമായി പ്രവർത്തിക്കുന്ന പ്രാദേശികകേന്ദ്രം തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലെ വിദ്യാർഥികൾക്ക് ബിരുദാനന്തര ബിരുദ പഠനത്തിന് ആശ്രയമായിരുന്നു. 
കൂടുതൽ സൗകര്യങ്ങളോടെ ഇരിങ്ങാലക്കുടയിലേക്ക് മാറ്റിസ്ഥാപിക്കാനുള്ള മന്ത്രി ആർ ബിന്ദുവിന്റെയും  കൂടൽമാണിക്യം ദേവസ്വം ഭാരവാഹികളുടെയും ശ്രമങ്ങളെ തിരസ്‌കരിച്ചാണ് പ്രാദേശിക കേന്ദ്രം അടച്ചുപൂട്ടാൻ സർവകലാശാല അധികാരികൾ തീരുമാനിച്ചിട്ടുള്ളത്.  ഈ തീരുമാനം പിൻവലിച്ച്‌ പ്രാദേശിക കേന്ദ്രവും കോഴ്സുകളും ഉടൻ പുനരാരംഭിക്കണമെന്നും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി ഡി പ്രേംപ്രസാദും സെക്രട്ടറി ഡോ. എം എൻ വിനയകുമാറും ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top