27 September Sunday
കണ്ണുംനട്ട് താരങ്ങളും കാണികളും

എന്നുണരും കളിക്കളങ്ങൾ

െക പ്രഭാത്‌Updated: Thursday Sep 17, 2020

തൃശൂർ കോർപറേഷൻ സ്‌റ്റേഡിയം

 
 
തൃശൂർ
അടഞ്ഞുപോയ കളിക്കളങ്ങൾ എന്ന് തുറക്കുമെന്നറിയാൻ  കണ്ണുംനട്ടിരിക്കയാണ് കായികപ്രേമികൾ. പ്രഭാതസവാരിക്കാർമുതൽ  താരങ്ങൾവരെ  പ്രതിസന്ധിയിൽ ഉലയുകയാണ്. കൃത്യതയോടെയുള്ള പരിശീലനംപോലും നടത്താനാകാത്തതിനാൽ  മികവാർന്ന പ്രകടനത്തെയും ബാധിക്കുമെന്ന ഭീതിയിലാണ് കായികതാരങ്ങൾ.  
സെപ്തംബർ 21ന്  ലോക്ക് ഡൗണിന് കൂടുതൽ അയവുവരുന്ന സാഹചര്യത്തിൽ കളിക്കളങ്ങൾ വീണ്ടും ഉണരുമെന്ന പ്രതീക്ഷയിലാണ് കായികസ്നേഹികൾ. സംസ്ഥാന സർക്കാരിന്റെയും സ്പോർട്സ് കൗൺസിലിന്റെയും പ്രവർത്തനാനുമതി ലഭിച്ചാലേ ജില്ലാ സ്പോർട്സ് കൗൺസിലിനു കീഴിലുള്ള മുഴുവൻ അസോസിയേഷനുകൾക്കും പ്രവർത്തിക്കാനാകൂ.  റെസ്‌ലിങ്, ഗുസ്തിപോലുള്ള കായികയിനങ്ങൾ ഒഴികെ, മറ്റെല്ലാ ഇനങ്ങൾക്കും പരിശീലനത്തിനെങ്കിലും അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ കായികലോകം. 
കേന്ദ്ര–- സംസ്ഥാന സർക്കാരുകൾ കഴിഞ്ഞ ആഴ്ച യോഗയും ജിംനേഷ്യവും നടത്താൻ അനുമതി നൽകിയിരുന്നു. സുരക്ഷ കണക്കിലെടുത്ത് കാര്യമായി ആരുംതന്നെ തുറന്നില്ല. തുറന്നിടത്താകട്ടെ ആളും എത്തിയില്ല. ജില്ലാ സ്പോർട്സ് കൗൺസിലിനുകീഴിലെ ഫുട്ബോൾ, ഹോക്കി, വോളിബോൾ, ബാസ്കറ്റ്ബോൾ, അത്‌ലറ്റിക്സ്, ഷട്ടിൽ ബാഡ്മിന്റൻ, ടെന്നീസ്, സ്വിമ്മിങ്, ഷൂട്ടിങ്, വെയ്റ്റ് ലിഫ്റ്റിങ് അസോസിയേഷനുകളൊന്നും പ്രവർത്തിക്കുന്നില്ല. 
സ്കൂൾ–- കോളേജ്തല മത്സരങ്ങൾ,  ഫുട്ബോൾ ടൂർണമെന്റുകൾ, ക്രിക്കറ്റ് മത്സരങ്ങൾ,അത്‌ലറ്റിക്‌ മേളകൾ ഇവയൊന്നും നടക്കാതായതോടെ വിഷമത്തിലാണ് കായികപ്രേമികൾ. 
വിദേശരാജ്യങ്ങളിൽ കാണികളില്ലാതെ ഫുട്ബോൾ, ക്രിക്കറ്റ്, ടെന്നീസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും, ഇവിടെ അതിനും അനുമതി ലഭിച്ചിട്ടില്ല. ഇതോടെ കായികാധ്യാപകരും കായികക്കുരുക്കിലായി. ക്ലബ്ബുകൾ ഉൾപ്പെടെയുള്ള കായികപരിശീലന കേന്ദ്രങ്ങളെല്ലാം വൻ സാമ്പത്തിക പ്രതിസന്ധിയിലാണ്‌.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top