26 September Saturday
കൂർക്ക കർഷകർ പ്രതിസന്ധിയിൽ

സ്വപ്‌നത്തിന്‌ മുള പൊട്ടിയില്ല

കെ പി മണികണ്ഠൻUpdated: Thursday Sep 17, 2020

കൂർക്കകൃഷിയിടത്തിൽ കർഷകർ

 
 
ചിറ്റണ്ട
മഴ ചതിച്ചതോടെ കാർഷിക മേഖലയിലുണ്ടാകുന്ന വലിയ നഷ്ട മോർത്ത് സങ്കട കണ്ണീരുമായി കഴിയുകയാണ്   പൂങ്ങോട് മേഖലയിലെ കൂർക്ക കൃഷിക്കാർ - സമയത്ത് ആവശ്യമായ  തൊഴിലാളികളെ കിട്ടാത്തതും ഈ മേഖലയിലെ പ്രതിസന്ധിയാണ് .
കഴിഞ്ഞ  രണ്ടു വർഷത്തിലും പ്രളയം കൃഷിയേയും സ്വപ്നങ്ങളേയും തകർത്തെറിഞ്ഞപ്പോഴും   ഇത്തവണ ആ നഷ്ടത്തിൽ നിന്നും കരകയറും എന്ന പ്രതീക്ഷയോടെയാണ്  കൃഷിക്കൊരുങ്ങിയത്. 
എന്നാൽ  കോവിഡ്  മനുഷ്യ ജീവനു മാത്രമല്ല കർഷകരുടെ കാർഷിക മേഖലയും പൂർണമായി സ്തംഭിപ്പിച്ചു.   
ഇതരസംസ്ഥാന തൊഴിലാളികളെ  ആശ്രയിച്ചാണ്   ഭൂരിഭാഗം കർഷകരും  കൃഷി നടത്തി കൊണ്ടുപോകുന്നത്.  ഒരു ഏക്കർ കൃഷി ചെയ്യാൻ  വരുന്ന ചിലവ്‌  ഒരു ലക്ഷം രൂപയോളം വരും 
തുടക്കത്തിൽ ഒരു കിലോ കൂർക്കക്ക് 80 രൂപയോളം ലഭിക്കാറുണ്ട്  എന്നാൽ മഴ വൈകിയത് മൂലം  ഉണ്ടാകുന്ന ഉൽപ്പാദന കുറവും വിളവെടുപ്പിനുണ്ടാകുന്ന കാലതാമസവും വിലയെ സാരമായി ബാധിക്കുമെന്ന് കർഷകർ പറയുന്നു. 
ചിറ്റണ്ട പൂങ്ങോട് കോടശേരി ഗംഗാധരൻ മൂന്ന് ഏക്കറോളം സ്ഥലത്താണ് കൂർക്ക  കൃഷി ചെയ്യുന്നത് , 
മുഹമ്മദ് മാച്ചാൻപുള്ളി ഒരേക്കറിൽ കൃഷിചെയ്യുന്നു - ഒരു പതിറ്റാണ്ടിലധികമായി  ഈ മേഖലയിൽ പ്രവർത്തിച്ചുവരുന്ന നിരവധി പേരാണ് കഴിഞ്ഞ വർഷത്തോടെ പ്രളയത്തിൽ കൃഷി നശിച്ചതോടുകൂടി കൃഷിയിൽ നിന്ന്‌ മാറിനിൽക്കുന്നത്. 
ഇടവിളയായി നടത്തുന്ന കൂർക്ക കൃഷി കഴിഞ്ഞാൽ  പിന്നെ നെൽകൃഷിയാണ് ഈ മേഖലയിൽ ചെയ്തുവരുന്നത് -ഇവിടത്തെ കൃഷിക്കാവശ്യമായ വെള്ളം ലഭ്യമാക്കുന്നതിനായി ചിറ്റണ്ട പൂങ്ങോട് നെൽപന ക്വാറി ചെക്ക് ഡാമാക്കി നിർമിച്ചാൽ  3 പൂവൽ നെൽ കൃഷി ചെയ്യാൻ കഴിയുമെന്നും കർഷകർ പറയുന്നു .

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top