16 October Wednesday
തൊഴിലില്ലായ്‌മ സൃഷ്ടിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ

ഡിവൈഎഫ്‌ഐ "ഫൈറ്റ് ഇൻ സ്ട്രീറ്റ്’

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024

ഡിവൈഎഫ്‌ഐ "ഫൈറ്റ് ഇൻ സ്ട്രീറ്റ്’ കൊടുങ്ങല്ലൂരിൽ ജില്ലാ പ്രസിഡന്റ്‌ ആർ എൽ ശ്രീലാൽ ഉദ്‌ഘാടനം ചയ്യുന്നു

 
തൃശൂർ
തൊഴിലില്ലായ്‌മ സൃഷ്ടിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ  സ്വാതന്ത്ര്യദിനത്തിൽ  ജില്ലയിലെ മുഴുവൻ യൂണിറ്റുകളിലും ഡിവൈഎഫ്‌ഐ "ഫൈറ്റ് ഇൻ സ്ട്രീറ്റ്’  സംഘടിപ്പിച്ചു. നൂറുകണക്കിന്‌ യുവാക്കൾ പങ്കാളികളായി.
 യൂണിറ്റ് കേന്ദ്രങ്ങളിൽ ദേശീയ പതാക ഉയർത്തി, വയനാട്ടിലെ ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി  "ഫൈറ്റ് ഇൻ സ്ട്രീറ്റ്’ പ്രതിജ്ഞ ചൊല്ലിയാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. തൃശൂരിൽ കേന്ദ്ര കമ്മിറ്റിയംഗം ഗ്രീഷ്‌മ അജയ്‌ഘോഷും കൊടുങ്ങല്ലൂരിലും    നാട്ടികയിലും ജില്ലാ   പ്രസിഡന്റ്‌ ആർ എൽ ശ്രീലാലും മണ്ണുത്തിയിൽ ട്രഷറർ കെ എസ്‌ സെന്തിൽകുമാറും ഉദ്‌ഘാടനം ചെയ്‌തു. ചേർപ്പിൽ ഡോ. ഫസീല തരകത്ത്‌, കൊടകരയിൽ പി ഡി നെൽസൺ,   മാളയിൽ കെ എസ്‌ റോസൽരാജ്‌,  ഇരിങ്ങാലക്കുടയിൽ പി എച്ച്‌ നിയാസ്‌, ചാലക്കുടിയിൽ ജാസിർ ഇക്‌ബാൽ, പുഴയ്‌ക്കലിൽ സുകന്യ ബൈജു, വടക്കാഞ്ചേരി സി എസ്‌ സംഗീത്‌, കുന്നംകുളം വെസ്റ്റിൽ എൻ ജി ഗിരിലാൽ, കുന്നംകുളം ഈസ്റ്റിൽ എറിൻ ആന്റണി, മണലൂർ റിക്‌സൺ പ്രിൻസ്‌, ചേലക്കരയിൽ  ടി ആർ സതീഷ്‌, ചാവക്കാട്‌ ആഷിക്‌ വലിയകത്ത്‌, വള്ളത്തോൾ നഗറിൽ സി ആർ കാർത്തിക, ഒല്ലൂരിൽ സി ധനുഷ്‌കുമാർ എന്നിവർ ഉദ്‌ഘാടനം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top