03 December Friday

ഇന്റർനാഷണൽ ഫോക്‌ലോര്‍ ഫിലിം ഫെസ്റ്റിവൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 17, 2021
തൃശൂർ
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സംസ്‌കാരങ്ങളെയും ഫോക്‌ലോറിനെയും സംബന്ധിച്ചുള്ള 2021-ലെ നിള ഇന്റർനാഷ‌ണൽ ഫോക്‌ലോർ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾക്ക്  തുടക്കമായി. ഒക്ടോബർ 29–-31, നവംബർ 5-–-7 എന്നീ രണ്ട് വാരാന്ത്യങ്ങളിലായി ഫെസ്റ്റിവൽ നടത്തും. വയലി ഫോക്‌ലോറാണ്‌ സംഘാടകർ. 
നിഫിയുടെ ഔദ്യോഗിക പ്രഖ്യാപനച്ചടങ്ങിൽ നിഫി ചെയർമാൻ സംവിധായകൻ ജയരാജ്, വിനോദ് നമ്പ്യാർ, ഫെസ്റ്റിവൽ കോ–-ഓർഡിനേറ്റർ സിദ്ധാർഥ് അരേടത്ത് എന്നിവർ സംസാരിച്ചു. നിഫിയുടെ വെബ്സൈറ്റ് ജയരാജ്‌ ഉദ്‌ഘാടനം ചെയ്തു. കോവിഡ്‌ പശ്ചാത്തലത്തിൽ ഓൺലൈനായാണ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. സെപ്തംബർ 15 വരെ ഫെസ്റ്റിവലിലേക്കുള്ള സിനിമകൾ സ്വീകരിക്കും. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top