21 October Monday

ദുരിത ബാധിതരെ ആശ്വസിപ്പിച്ച് എം എ ബേബി

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019

 

ചേർപ്പ്
ക്യാമ്പുകളിൽ കഴിയുന്ന ദുരിതബാധിതർക്ക് ആശ്വാസം പകർന്നും അവരുടെ പരാതികൾ കേട്ടും സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബിയുടെ സന്ദർശനം. ചേർപ്പ് മേഖലയിലെ ലൂർദ്‌ മാത ഹൈസ്കൂൾ, ചൊവ്വൂർ ഹൈസ്കൂൾ, അമ്മാടം ഗവ. എൽപി സ്കൂൾ എന്നിവിടങ്ങളിലെ ക്യാമ്പുകളിലാണ് എം എ ബേബി എത്തിയത്. 
എല്ലാ വർഷവും വെള്ളപ്പൊക്കം ആവർത്തിക്കുന്നതിലെ ആശങ്കയാണ് പലരും പങ്കുവച്ചത്. പാടശേഖരങ്ങളിൽ മീൻ വളർത്തുന്നതിന് പുറംബണ്ടുകൾ ഉയർത്തുന്നത് യഥാസമയം വെള്ളം ഒഴുകിപ്പോകുന്നതിന് തടസ്സമാകുന്നുണ്ടെന്ന് പലരും പരാതി ഉന്നയിച്ചു. പ്രശ്നം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ജില്ലാ സെക്രട്ടറി എം എം വർഗീസ്, ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഷാജൻ, എരിയ സെക്രട്ടറി പി ആർ വർഗീസ് എന്നിവരും എം എ ബേബിക്കൊപ്പമുണ്ടായി.
പ്രധാന വാർത്തകൾ
 Top