17 September Tuesday

250 കോടിയുടെ കൃഷിനാശം

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019
തൃശൂർ
മഴക്കെടുതിയുടെ പ്രാഥമിക കണക്കെടുപ്പിൽ ഇതുവരെ 250 കോടിയിലേറെ നഷ്‌ടം. നെല്ല്‌, വാഴ കൃഷികളെയാണ്‌ നാശം ഏറ്റവും കൂടുതൽ ബാധിച്ചത്‌.   ജൂൺ ആറുമുതൽ ആഗസ്‌ത്‌- 11 വരെ 204.16 കോടി രൂപയുടെ കൃഷി നശിച്ചിട്ടുണ്ട്-. 10,490 കർഷകരുടെ 2649.14 ഹെക്ടറിലെ  കൃഷി നശിച്ചു.  977 ഹെക്ടറിൽ 3.4195 കോടിയുടെ നെൽകൃഷിയും  655.82 ഹെക്ടറിൽ 100.10 കോടിയുടെ വാഴകൃഷിയും നശിച്ചു.
തിരുവില്വാമല, പഴയന്നൂർ, കൊണ്ടാഴി, ചേലക്കര, പാഞ്ഞാൾ, വള്ളത്തോൾനഗർ എന്നീ ആറ് പഞ്ചായത്തുകളിലായി 350 ഹെക്ടർ പ്രദേശത്തെ നെൽകൃഷിയാണ് നശിച്ചത്-. 120 ഹെക്ടർ പ്രദേശത്തെ പച്ചക്കറി കൃഷിക്കും നാശമുണ്ടായി. 60,000 കുലച്ച നേന്ത്രവാഴകൾ നശിച്ചു, പതിനായിരത്തിൽപ്പരം കുലയ്-ക്കാത്ത നേന്ത്രവാഴകളും. 120 തെങ്ങുകളും നശിച്ചവയിലുൾപ്പെടും. 
ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ച കുഴൂർ പഞ്ചായത്തിൽ 5.11കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. മാള പഞ്ചായത്തിൽ 1.06 കോടി രൂപയുടെ വഴകൃഷി നാശിച്ചു.
കുന്നംകുളം താലൂക്കിൽ  60 ലക്ഷം രൂപയുടെയും ദേശമംഗലം, വരവൂർ, തെക്കുംകര, മുള്ളൂർക്കര, മുണ്ടത്തിക്കോട്-, എരുമപ്പെട്ടി എന്നിവിടങ്ങളിലായി 1.16 കോടി രൂപയുടെയും കൃഷി നശിച്ചു.  കൊടുങ്ങല്ലൂരിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നഗരസഭ‐വെള്ളാങ്ങല്ലൂർ, മതിലകം ബ്ലോക്ക്- പഞ്ചായത്തുകളിലായി മൂന്ന് കോടി രൂപയുടെ കൃഷിനാശമാണുണ്ടായത്‌. ഏറ്റവും കൂടുതൽ നാശനഷ്ടം മതിലകം ബ്ലോക്ക്- പഞ്ചായത്തിലാണ്–-2.27 കോടി രൂപ.  കൊടുങ്ങല്ലൂർ നഗരസഭയിൽ മേത്തല, ലോകമലേശ്വരം, പുല്ലൂറ്റ് എന്നിവിടങ്ങളിലെ  നൂറോളം കർഷകരുടെ വിളകൾ ഒലിച്ചുപോയി. നെല്ല്, തെങ്ങ്-, വാഴ, അടയ്-ക്ക, ജാതിക്ക, കശുവണ്ടി,കുരുമുളക്-, മഞ്ഞൾ, ഇഞ്ചി, കപ്പ, വിവിധ പച്ചക്കറി കൃഷികൾ പൂർണമായും നശിച്ചു. നെൽപ്പാടങ്ങൾ വെള്ളം കയറിയ അവസ്ഥയിലാണ്. മഴ ഏറ്റവുമധികം ബാധിച്ചത്- വാഴകൃഷിയെയാണ്. ഈ പ്രദേശങ്ങളിലെ 29,155 വാഴകൾ നശിച്ചു. തെങ്ങ്-‐2231, അടയ്-ക്ക‐3096, ജാതി‐1552, കുരുമുളക്-‐4700, കശുവണ്ടി‐134 എന്നിവയാണ് മറ്റ് വിളകൾ.
പ്രധാന വാർത്തകൾ
 Top