25 July Sunday

കരനെൽ കൃഷി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Jun 17, 2021

എടത്തിരുത്തി കൃഷിഭവന്റെ നേതൃത്വത്തിൽ ആരംഭിച്ച കരനെൽ കൃഷി പഞ്ചായത്ത് പ്രസിഡന്റ് ടി കെ ചന്ദ്രബാബു വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്യുന്നു

കൊടുങ്ങല്ലൂർ
നെൽകൃഷി വികസന പദ്ധതിയുടെ ഭാഗമായി എടത്തിരുത്തി കൃഷിഭവന്റെ നേതൃത്വത്തിൽ കരനെല്‍കൃഷി ആരംഭിച്ചു.  മധുരംപള്ളിയിൽ ജോഷി മാണിയത്തിന്റെ 50 സെന്റ് സ്ഥലത്ത് വിത്തു വിതച്ചാണ്‌ തുടക്കം. മതിലകം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഏഴ് പഞ്ചായത്തുകളിലായി 30 ഹെക്ടറിലാണ് നെല്‍കൃഷി. കര്‍ഷകന് സൗജന്യമായി നെല്‍വിത്തുള്‍പ്പെടെ ഒരു ഹെക്ടറിന് 13600 രൂപയുടെ സബ്സിഡിയും ലഭിക്കും. എടത്തിരുത്തി പഞ്ചായത്തിൽ അഞ്ച് ഹെക്ടറിലാണ് കരനെൽകൃഷി ലക്ഷ്യമിടുന്നത്‌. 
കരനെൽകൃഷിയുടെ ഉദ്‌ഘാടനം എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി കെ ചന്ദ്രബാബു നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുള അരുണൻ അധ്യക്ഷയായി. മതിലകം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം കെ ഫൽഗുനൻ, നൗമി പ്രസാദ്, എടത്തിരുത്തി കൃഷി ഓഫീസർ റുബീന, കര്‍ഷകരായ അഷ്റഫ് പുഴങ്കരയില്ലത്ത്, രാമചന്ദ്രൻ മാണിയത്ത്, മാണിയംതാഴം പാടശേഖരസമിതി സെക്രട്ടറി കെ ആർ ഹരി എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top