17 November Sunday

ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് പ്രചാരണം ഊര്‍ജിതം

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019
തൃശൂർ
ജില്ലയിൽ  ജൂൺ 27ന്  നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി എൽഡിഎഫ് പ്രചാരണം ഊർജിതമായി. ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും മൂന്ന് ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. ഇതിൽ ഒരു വാർഡ് ഒഴികെ മറ്റുമൂന്നിടങ്ങളിലും എൽഡിഎഫ് വിജയിച്ച വാർഡുകളാണ്.  തെരഞ്ഞെടുപ്പ‌് പ്രവർത്തനങ്ങളുടെ ഭാഗമായി എൽഡിഎഫ്  
ഡിവിഷൻ, വാർഡ്, ബൂത്ത്  കൺവൻഷനുകൾ പൂർത്തിയായി. സ്ഥാനാർഥിയും പ്രവർത്തകരും വീടുകൾ കയറി വോട്ടർമാരെ കാണുകയാണ്. കുടുംബയോഗങ്ങൾ തിങ്കളാഴ്ച ആരംഭിക്കും.   
ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നശേഷം തദ്ദേശ സ്ഥാപനങ്ങളിലെ വികസനപ്രവൃത്തികൾക്ക് കൃത്യമായ ചിട്ടയുണ്ടാക്കി. ഇതിനാൽ ഫണ്ടുകൾ നഷ്ടപ്പെടാതെ  വികസനപദ്ധതികൾ പൂർത്തിയാവുകയാണ്. ഇതിന്റെ ഗുണഫലം നാട്ടിൻപ്രദേശങ്ങളിൽ പ്രകടമാണ്. സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പദ്ധതികളും ഇടതുപക്ഷപ്രവർത്തകർ ജനങ്ങളിലേക്ക് എത്തുന്നുണ്ട്. യുഡിഎഫും ബിജെപിയും രംഗത്തുണ്ട്.  
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ചേറ്റുവ ഡിവിഷനിലേക്കാണ് ഉപതെരഞ്ഞെടുപ്പ് .  സുനിൽ പണിക്കശ്ശേരിയാണ് എൽഡിഎഫ് സ്ഥാനാർഥി. നൗഷാദ് കൊട്ടിലിങ്ങൽ (യുഡിഎഫ‌്), ദേവാനന്ദൻ പണ്ടാരത്തിൽ (ബിജെപി) എന്നിവരും മത്സരരംഗത്തുണ്ട്. 
പൊയ്യ പഞ്ചായത്തിൽ പൂപ്പത്തി അഞ്ചാംവാർഡിലേക്കാണ് തെരഞ്ഞെടുപ്പ്.  അനുഗോപിയാണ് എൽഡിഎഫ് സ്ഥാനാർഥി. ഷാജിത ടൈറ്റസ് (യുഡിഎഫ‌്), അനില (ബിജെപി) എന്നിവും മത്സരരംഗത്തുണ്ട്. 
 പാഞ്ഞാൾ പഞ്ചായത്തിലെ കിള്ളിമംഗലം പടിഞ്ഞാട്ടുമുറി എട്ടാം വാർഡിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. എൽഡിഎഫ് സ്ഥാനാർഥി ശ്രീന വിനോദാണ്. എ  എം ആസ്യ (യുഡിഎഫ‌്), പത്മാവതി (ബിജെപി) എന്നിവരും മത്സരരംഗത്തുണ്ട്. 
കോലഴി  ഏഴാംവാർഡായ കോലഴി നോർത്ത് വാർഡിലാണ് ഉപതെരഞ്ഞെടുപ്പ്. വി ജി രാജനാണ് എൽഡിഎഫ് സ്ഥാനാർഥി.   വി കെ സുരേഷ‌്കുമാർ (യുഡിഎഫ‌് ), ദിബിൻദാസ് (ബിജെപി) എന്നിവരും മത്സരരംഗത്തുണ്ട്.
പ്രധാന വാർത്തകൾ
 Top