30 September Wednesday

തരിശ് ഭൂമിയിൽ കൃഷിയിറക്കാൻ കർഷകസംഘം

വെബ് ഡെസ്‌ക്‌Updated: Sunday May 17, 2020

കൊളത്തൂരിലെ തരിശുഭൂമി കൃഷിക്കായി ഒരുക്കുന്നതിന്റെ ഉദ്‌ഘാടനം കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് ടി എ രാമകൃഷ്ണൻ നിർവഹിക്കുന്നു

നെല്ലായി

കൊളത്തൂരിൽ എട്ടുവർഷമായി തരിശായി കിടക്കുന്ന പത്തേക്കർ ഭൂമിയിൽ കൃഷിയിറക്കാനൊരുങ്ങി കർഷകസംഘം നെല്ലായി മേഖലാ കമ്മിറ്റി. കൃഷിക്കായി ഭൂമി ഒരുക്കുന്നതിന്റെ ഉദ്‌ഘാടനം ജില്ലാ വൈസ് പ്രസിഡന്റ് ടി എ രാമകൃഷ്ണൻ നിർവഹിച്ചു. പറപ്പൂക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ കാർത്തിക ജയൻ അധ്യക്ഷയായി. സിപിഐ എം നെല്ലായി ലോക്കൽ സെക്രട്ടറി ഇ കെ അനൂപ്, കർഷക സംഘം ഏരിയ സെക്രട്ടറി എം ആർ രഞ്ജിത്ത് എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി കെ രാജേഷ്, പ്രസിഡന്റ്‌ എം എ ബാലൻ, ഭൂവുടമകളായ മണ്ണാംപറമ്പിൽ ദാസൻ, സുനിൽ, അനിലൻ എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top