18 November Monday

വാർഡ് മെമ്പർ രാജിവയ‌്ക്കണം :എൽഡിഎഫ്

വെബ് ഡെസ്‌ക്‌Updated: Friday May 17, 2019
എടത്തിരുത്തി 
പ്രളയ ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്ത  വാർഡ് മെമ്പർ രാജിവയ‌്ക്കണമെന്ന്  എൽഡിഎഫ്  പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.എടത്തിരുത്തി പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പറും മഹിളാ കോൺഗ്രസ് നേതാവുമായ അമ്പിളി പ്രിൻസ്  പ്രളയത്തിൽ  തകർന്ന ആശ്രയ വിഭാഗത്തിലുൾപ്പെട്ട കുടുംബത്തിന്റെ വീട് നിർമാണത്തിനുളള ഫണ്ട് തട്ടിയെടുത്ത നടപടിയിൽ എൽഡിഎഫ് എടത്തിരുത്തി  പഞ്ചായത്ത് കമ്മിറ്റി  പ്രതിഷേധിച്ചു. ജനാധിപത്യ സംവിധാനത്തിന്  കളങ്കമുണ്ടാക്കുന്ന ഇത്തരക്കാർ ജനപ്രതിനിധികളായി തുടരാൻ പാടില്ലാത്തതാണെന്നും ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം  നടത്തണമെന്നും എൽഡിഎഫ്   ആവശ്യപ്പെട്ടു.    പഞ്ചായത്ത്   കമ്മറ്റി നേതൃത്വത്തിൽ  എടത്തിരുത്തി ബസാറിൽ ഈ ആവശ്യങ്ങൾ ഉന്നയിച്ച്  18 ന്  വൈകിട്ട‌് നാലിന‌് ധർണ നടത്താനും  തീരുമാനിച്ചു.    ടി എൻ തിലകൻ അധ്യക്ഷനായി. അഡ്വ.വി കെ ജ്യോതിപ്രകാശ്, എ വി സതീഷ്, ഷീന വിശ്വൻ ,മഞ്ജുള അരുണൻ, കെ സി ശിവരാമൻ,അബ്ദുൾ മജീദ് തുടങ്ങിയവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top