22 September Sunday

രക്തസാക്ഷി സി ടി ബിജുവിനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 17, 2019
വടക്കാഞ്ചേരി 
ആർഎസ്എസ് കാപാലികരുടെ കൊലക്കത്തിക്കിരയായ ഡിവൈഎഫ്ഐ പ്രവർത്തകൻ കുമ്പളങ്ങാട് സി ടി ബിജുവിന്റെ ഒമ്പതാം രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് സിപിഐ എം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പ്രകടനവും ചുവപ്പു സേന പരേഡും പൊതുസമ്മേളനവും നടന്നു. കുമ്പളങ്ങാട് സെന്ററിൽ നടന്ന പൊതുസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് ഉദ്ഘാടനം ചെയ്തു. 
 സിപിഐ എം ഏരിയ സെക്രട്ടറി പിഎൻ സുരേന്ദ്രൻ അധ്യക്ഷനായി.  ജില്ലാ സെക്രട്ടറിയറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌്  മേരി തോമസ്,  എ പത്മനാഭൻ ,ഡോ. കെ ഡി ബാഹുലേയൻ എന്നിവർ സംസാരിച്ചു.  എൻ കെ പ്രമോദ് കുമാർ സ്വാഗതവും ടി ആർ രജിത്ത് നന്ദിയും പറഞ്ഞു.
  ഡിവൈഎഫ്ഐ വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ യുവജന റാലിയും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പൊതുയോഗവും നടന്നു. കുമ്പളങ്ങാട് പള്ളി പരിസരത്തു നടന്ന  പൊതുയോഗം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ‌് സതീഷ് ഉദ്ഘാടനം ചെയ്തു.   ബ്ലോക്ക് പ്രസിഡന്റ് കെ  ആർ രൂപേഷ് അധ്യക്ഷനായി. 
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളി, ഏരിയ സെക്രട്ടറി പി എൻ സുരേന്ദ്രൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി ബി അനൂപ് എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ സി എ നിത, സി ആർ കാർത്തിക, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ബസന്ത‌്‌ലാൽ, എൻ കെ പ്രമോദ്കുമാർ, എം ജെ ബിനോയ്, ടി ആർ രജിത്ത്, പി എൻ അനിൽ കുമാർ, എ എസ് സുരേന്ദ്രൻ എന്നിവരും പങ്കെടുത്തു. ഡിവൈഎഫ്ഐ വടക്കാഞ്ചേരി ബ്ലോക്ക് സെക്രട്ടറി വി സി സജീന്ദ്രൻ സ്വാഗതവും മിഥുൻ‌ സജീവ് നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top