19 June Wednesday

കൊട്ടേക്കാട്ടുകാവിൽ റെഷി കൊട്ടിയകറ്റിയത്‌ ജാതിചിന്തയെ

വെബ് ഡെസ്‌ക്‌Updated: Friday May 17, 2019
പഴയന്നൂർ  
അന്തിമഹകാളൻകാവ് വലിയകത്ത് വീട്ടിൽ റെഷി ഇടയ്ക്ക പഞ്ചവാദ്യത്തിലൂടെ കൊട്ടിയകറ്റിയത് ജാതിചിന്ത. റമദാൻ നോമ്പിനിടയിലാണ് റെഷി വടക്കേത്തറ കൊട്ടേക്കാട്ടുകാവ് താലപ്പൊലിയുടെ തലേദിവസം ഇടയ്ക്ക പഞ്ചവാദ്യത്തിനെത്തിയത്.ആസ്വാദകരുടെ ഹൃദയം കീഴടക്കുന്ന പ്രകടനമാണ് ഈ  കാഴ്ചവച്ചത്. ക്ഷേത്ര ക്കമ്മിറ്റിക്കാർ നൽകിയ വെള്ളം കുടിച്ചാണ് നോമ്പ് മുറിച്ചത്.കലയ്ക്കും കലാകാരനും ജാതിയും മതവും വേണ്ടെന്ന് തെളിയിക്കുകയായിരുന്നു റെഷി. ഷൊർണൂർ കലാ സോപാനത്തിന്റെ ഇടയ്ക്ക പഞ്ചവാദ്യ ടീമംഗമായാണ്  റിഷിയെത്തിയത്. ഇടയ്ക്കയിലെ ഗുരുവായ സുജിത് കോട്ടക്കലിനൊപ്പമാണ് റെഷി പഴയന്നൂരിലെത്തിയത്. 22 കലാകാരന്മാർ ഇ‌‌ടയ്ക്കയിൽ മാത്രം അണിനിരന്നു. 40ശതമാനം കാഴ്ച നഷ്‌ടപ്പെട്ടനാല്പത്തൊന്നുകാരനായ റെഷിക്ക്‌ കലതന്നെയാണ് ജീവിതവും ലഹരിയും.സോപാനസംഗീതത്തിലും കഴിവുതെളിയിച്ച പ്രതിഭയാണ് റെഷി. 
പ്രധാന വാർത്തകൾ
 Top