25 May Wednesday
കുഞ്ഞായിരുന്നില്ലേ, കൊന്നുകളഞ്ഞില്ലേ...

ധീരജ്വാലകൾ പടർന്നു, നാടാകെ

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022

ഡിവൈഎഫ്‌ഐ കേച്ചേരി മഴുവഞ്ചേരിയിൽ നടത്തിയ അനുസ്‌മരണ ജ്വാല ജില്ലാ സെക്രട്ടറി പി ബി അനൂപ്‌ ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ
കെഎസ്‌യു–- യൂത്ത്‌ കോൺഗ്രസ്‌ ക്രിമിനലുകൾ കൊലപ്പെടുത്തിയ എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജിനെ അനുസ്‌മരിച്ച്‌ ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ ജില്ലയിൽ രണ്ടായിരത്തിൽപ്പരം യൂണിറ്റുകളിൽ അനുസ്‌മരണ ജ്വാല തെളിയിച്ചു. 
 ധീരജിനൊപ്പം കുത്തേറ്റ്‌ വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന എസ്‌എഫ്‌ഐ പ്രവർത്തകൻ അഭിജിത്‌  ടി സുനിൽ കുന്നംകുളം ബ്ലോക്കിലെ മഴുവഞ്ചേരി യൂണിറ്റിൽ നടന്ന ജ്വാലയിലേക്ക്‌ ദീപം  തെളിയിച്ച്‌ കൈമാറി. ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറി പി ബി അനൂപ്‌  ഉദ്‌ഘാടനം ചെയ്‌തു. കേന്ദ്രകമ്മിറ്റി അംഗം ഗ്രീഷ്‌മ അജയ്‌ഘോഷ്‌, ജില്ലാ പ്രസിഡന്റ്‌ കെ വി രാജേഷ്‌ എന്നിവർ തൃശൂർ ബ്ലോക്കിൽ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ വി വൈശാഖൻ കൊടകരയിലും  ആർ എൽ ശ്രീലാൽ ഇരിങ്ങാലക്കുടയിലും കെ കെ മുബാറക്‌ ചാവക്കാട്ടും കെ ബി ജയൻ കുന്നംകുളം ബ്ലോക്കിലും ഉദ്‌ഘാടനം ചെയ്‌തു. 
കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ യുവജനങ്ങൾ അണിനിരന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top