25 February Thursday
കോവിഡ് കാലത്തെ പരീക്ഷ

എസ്എസ്എൽസി എഴുതാൻ 35,741 പേർ

വെബ് ഡെസ്‌ക്‌Updated: Sunday Jan 17, 2021

 

 
തൃശൂർ
കോവിഡ്‌ എസ്എസ്എൽസി പരീക്ഷ മാർച്ച് 17ന് ആരംഭിക്കുമ്പോൾ ജില്ലയിൽ ഇത്തവണ  പരീക്ഷ എഴുതുന്നത് 35,741 വിദ്യാർഥികൾ. ഇതിൽ 344 പേർ ഭിന്നശേഷിക്കാരായ വിദ്യാർഥികളാണ്. മാർച്ച് 17ന് ആരംഭിക്കുന്ന പരീക്ഷ മാർച്ച് 30നാണ് അവസാനിക്കുക. 
പരീക്ഷ എഴുതുന്ന 35397 പേരിൽ 17235 പേർ പെൺകുട്ടികളും 18162 പേർ ആൺകുട്ടികളുമാണ്. ജില്ലയിൽ തൃശൂർ, ചാവക്കാട്, ഇരിങ്ങാലക്കുട എന്നിങ്ങനെയാണ് വിദ്യാഭ്യാസ ജില്ലകളായി തിരിച്ചിരിക്കുന്നത്. ഇതിൽ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ മാത്രം 9988 പേരാണ് പരീക്ഷ എഴുതുക. ഇരിങ്ങാലക്കുടയിൽ 10,774 പേരും ചാവക്കാട് 15,009 പേരുമാണ് പരീക്ഷ എഴുതുക.
260 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്‌. ഇതിൽ 84 എണ്ണം സർക്കാർ തലത്തിലും 147 എണ്ണം എയ്ഡഡ് തലത്തിലും 28 എണ്ണം അൺ എയ്ഡഡ് തലത്തിലും ഒരെണ്ണം ടെക്നിക് തലത്തിലുമാണ്. 3956 ഇൻവിജിലേറ്റർമാരെയാണ്  നിയോഗിച്ചിട്ടുള്ളത്.
എസ്എസ്എൽസി പരീക്ഷയ്ക്കൊപ്പം ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷകളും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് മാർച്ച് 17 മുതൽ 30 വരെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top