17 February Sunday

അന്താരാഷ്ട്ര നാടകോത്സവം: വിളംബര ഘോഷയാത്ര ഇന്ന‌്

വെബ് ഡെസ്‌ക്‌Updated: Thursday Jan 17, 2019
തൃശൂർ 
പതിനൊന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ തുടക്കംകുറിച്ചുകൊണ്ടുള്ള വിളംബരഘോഷയാത്ര വ്യാഴാഴ‌്ച വൈകിട്ട‌് നാലിന് നടക്കും.  സാഹിത്യ അക്കാദമി പ്രസിഡന്റ‌് വൈശാഖൻ ഫ്ലാഗ‌്ഓഫ് ചെയ്യും. സാഹിത്യ അക്കാദമി മുതൽ സംഗീത നാടക അക്കാദമി വരെയുള്ള ദൂരത്തിൽ ഘോഷയാത്രയോടൊപ്പം സഞ്ചരിക്കുന്ന നാടകവും അരങ്ങേറും. സ്കൂൾ ഓഫ് ഡ്രാമയിലെ നാൽപ്പത്തിയഞ്ചോളം വരുന്ന വിദ്യാർഥികൾ വിവിധ കഥാപാത്രങ്ങളായി  ഘോഷയാത്രയോടൊപ്പം അണിചേരും.
തുടർന്ന‌് സംഗീത നാടക അക്കാദമി അങ്കണത്തിൽ  സെക്രട്ടറി എൻ രാധാകൃഷ്ണൻ നായർ ഫെസ്റ്റിവൽ പതാക ഉയർത്തും. 
 20ന‌് സാംസ‌്കാരികമന്ത്രി  എ കെ ബാലൻ നാടകോത്സവം ഉദ്ഘാടനം ചെയ്യും. സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി, പാലസ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് വേദികൾ. ആറ്‌ വിദേശനാടകങ്ങളടക്കം 13 നാടകങ്ങളാണ് മേളയിലുണ്ടാവുക.
പ്രധാന വാർത്തകൾ
 Top