17 February Sunday

ദേശീയ ശ്വാന പ്രദർശനം ശനി, ഞായർ ദിവസങ്ങളിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jan 17, 2019
തൃശൂർ
തൃശൂർ കനൈൻ ക്ലബ്ബ‌ിന്റെ   ദേശീയ ശ്വാന പ്രദർശനം ശനി, ഞായർ ദിവസങ്ങളിൽ മണ്ണുത്തി വെറ്ററിനറി കോളേജ‌് ഗ്രൗണ്ടിൽ നടക്കുമെന്ന‌് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ  പറഞ്ഞു. പ്രദർശനത്തിൽ നിന്ന‌് ലഭിക്കുന്ന തുക  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് സംഭാവന നൽകും.‌ റോട്ട‌്‌വീലർ ക്ലബ‌് ഓഫ‌് ഇന്ത്യയുടെ റോട്ട‌്‌വീലർ നായ‌്ക്കൾക്ക‌് മാത്രമായുള്ള പ്രത്യേക ദേശീയ ശ്വാനപ്രദർശനവും നടക്കും.ഷിബ,മാലിനോയിസ‌്, ജർമൻ ഷപ്പേർഡ‌് ഡോഗ‌്, ഗ്രെയ‌്റ്റ‌് ഡെയ‌്ൻ,ബോക‌്സ്റ്റർ, ഗ്ലാഡിയേറ്റർ എന്ന ഓമന പേരിലുള്ള ബുൾ ടെറിയർ,ഫില  ബ്രസീലിയാറോ, കെയ‌്ൻകോർസോ തുടങ്ങിയ ഇനത്തിലുള്ള നായ‌്ക്കൾ പ്രദർശനത്തിൽ പങ്കെടുക്കും. രാവിലെ പത്തു മുതൽ രാത്രി എട്ടുവരെയാണ‌് പ്രദർശനം. അന്താരാഷ‌്ട്ര ശ്വാന പ്രദർശന ജൂറി അംഗങ്ങളായ കാർലോസ‌് ക്യൂനോസ‌്(കൊളബിയ), ഡോ. റാഫേൽ ഇക‌്നാസിയോ ഒക‌്റ്റോലോറ(കൊളബിയ) ആന്റൻടോണി സ‌്പിൻലർ(ജർമനി) എന്നിവരാണ‌് വിധി കർത്താക്കൾ. പ്രവേശന പാസിന്റെ നിരക്ക‌് ജിഎസ‌്ടി ഉൾപ്പെടെ 118 രൂപയാണ‌്. വാർത്താ സമ്മേളനത്തിൽ തൃശൂർ കനൈൻ ക്ലബ‌് പ്രസിഡന്റ‌് ടി ചന്ദ്രൻ, കെ ടി അഗസ്റ്റിൻ, ഡാനിഷ‌് ജോൺ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top