21 February Thursday

ബിഇഎഫ്ഐ ദേശീയ സമ്മേളനം: ജില്ലാ ജാഥ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Jan 17, 2019

ബിഇഎഫ്ഐ ജില്ലാജാഥ കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം എ എസ് കുട്ടി ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ
ബിഇഎഫ്ഐ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി നടത്തുന്ന വാഹന ജാഥ തുടങ്ങി. കോർപറേറ്റ് കൊള്ള അവസാനിപ്പിക്കുക, ജനകീയ ബാങ്കിങ് സംരക്ഷിക്കുക എന്ന സന്ദേശമുയർത്തി നടത്തുന്ന ജാഥ മുതുവറ സെന്ററിൽ കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം എ എസ് കുട്ടി, ജാഥാ ക്യാപ്റ്റൻ എം  പ്രഭാകരന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.   ജാഥാ ക്യാപ്റ്റൻ എം  പ്രഭാകരൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം എ അജയൻ അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി ബി സ്വർണകുമാർ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് കെ ആർ സുമ ഹർഷൻ നന്ദിയും പറഞ്ഞു. 
വ്യാഴാഴ്ച വൈകിട്ട് 5.30ന്  തൃശൂർ കോർപറേഷൻ ഓഫീസ് പരിസരത്ത് ചേരുന്ന സമാപന യോഗം സിഐടിയു ജില്ലാ ട്രഷറർ എ സിയാവുദ്ദീൻ  ഉദ്ഘാടനം ചെയ്യും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top