12 December Thursday

പലസ്‌തീന്‌ ഐക്യദാർഢ്യവുമായി സിപിഐ എം റാലി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024

സിപിഐ എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലി ഇ എം എസ്‌ സ്‌ക്വയറിൽ പൊളിറ്റ്‌ ബ്യൂറോ അംഗം 
എം എ ബേബി ഉദ്‌ഘാടനം ചെയ്യുന്നു

 തൃശൂർ

പൊരുതുന്ന പലസ്‌തീന്‌ ഐക്യദാർഢ്യവുമായി സിപിഐ എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി. പലസ്‌തീനിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തി തൃശൂർ ഇ എം എസ്‌  സ്‌ക്വയറിൽ സംഘടിപ്പിച്ച റാലിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്‌ണൻ, സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണൻ, സെക്രട്ടറിയറ്റംഗങ്ങളായ കെ വി അബ്ദുൾ ഖാദർ,  യു പി ജോസഫ്‌, പി കെ ഷാജൻ, കെ വി നഫീസ, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഉഷ പ്രഭുകുമാർ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top