08 December Wednesday
നിയന്ത്രണങ്ങളോടെ എഴുത്തിനിരുത്ത്‌

ആദ്യാക്ഷരം കുറിച്ച്‌ കുരുന്നുകൾ

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

തിരുവുള്ളക്കാവ്‌ ശ്രീധർമശാസ്‌താ ക്ഷേത്രത്തിൽ വിജയദശമിനാളിൽ ആദ്യാക്ഷരം കുറിക്കുന്ന കുട്ടി

ചേർപ്പ്
അറിവിന്റെ ആദ്യാക്ഷരം കുറിച്ച്‌ കുരുന്നുകൾ.  വിജയദശമിയോടനുബന്ധിച്ച് വിവിധ ക്ഷേത്രങ്ങളിൽ കോവിഡ്‌   നിയന്ത്രണങ്ങൾ പാലിച്ച്‌  വിദ്യാരംഭ ചടങ്ങുകൾ നടന്നു. തിരുവുള്ളക്കാവ്  ധർമശാസ്താ ക്ഷേത്രത്തിൽ ആയിരത്തോളം കുരുന്നുകളെ എഴുത്തിനിരുത്തി. കോവിഡ് മാനദണ്ഡങ്ങൾപാലിച്ച് മുൻകൂട്ടി ബുക്ക് ചെയ്ത ആയിരത്തോളം കുട്ടികളെയാണ് ക്ഷേത്രത്തിൽ എഴുത്തിനിരുത്തിയത്. 
തിരുവുള്ളക്കാവിൽ വെള്ളി  രാവിലെ മുതൽ ആരംഭിച്ച എഴുത്തിനിരുത്ത്‌ ഉച്ചവരെ നീണ്ടു. തിരുവുള്ളക്കാവ് വാരിയത്തെ ശ്രീധര വാരിയരുടെ നേതൃത്വത്തിൽ 20 ഓളം ആചാര്യൻമാർ എഴുത്തിനിരുത്തലിന് നേതൃത്വം നൽകി.  
ഗുരുവായൂർ,  വടക്കുംനാഥ ക്ഷേത്രം, പാറമേക്കാവ്, തിരുവമ്പാടി, കൂർക്കഞ്ചേരി മഹേശ്വര ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും  വിദ്യാരംഭ ചടങ്ങുകൾ നടന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top