18 November Monday

സുനില്‍ പി ഇളയിടത്തിന് മുല്ലനേഴി പുരസ്കാരം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2019

സുനിൽ പി ഇളയിടം

തൃശൂർ
മുല്ലനേഴി ഫൗണ്ടേഷനും അവിണിശേരി സർവീസ് സഹകരണ  ബാങ്കും സംയുക്തമായി ഏർപ്പെടുത്തിയ മുല്ലനേഴി പുരസ്കാരം സുനിൽ പി ഇളയിടത്തിന്. 15,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മുല്ലനേഴിയുടെ ചരമദിനമായ 22ന് വൈകിട്ട് അഞ്ചിന് അവിണിശേരിയിലെ പെരിഞ്ചേരി എഎൽപി സ്കൂളിൽ സംഘടിപ്പിക്കുന്ന അനുസ്മരണസമ്മേളനത്തിൽ സംവിധായകൻ ഷാജി എൻ കരുൺ പുരസ്കാരം സമ്മാനിക്കുമെന്ന്‌ സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്‌റ്റർ മുഖ്യാതിഥിയാകും. 
സാംസ്കാരിക മേഖലയിലെ സമഗ്രസംഭാവന പരിഗണിച്ചാണ് സുനിൽ പി ഇളയിടത്തെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. അശോകൻ ചരുവിൽ, പ്രിയനന്ദനൻ, കാവുമ്പായി ബാലകൃഷ്ണൻ, സി രാവുണ്ണി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തത്. 
വാർത്താസമ്മേളനത്തിൽ ഫൗണ്ടേഷൻ പ്രസിഡന്റ് അശോകൻ ചരുവിൽ, സെക്രട്ടറി സി രാവുണ്ണി, പ്രിയനന്ദനൻ, ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ജയൻ കോമ്രേഡ് എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top