15 November Friday

ഒടുവിൽ ബിന്നിയും കുടുംബവും തെരുവിലേക്കിറങ്ങി

സ്വന്തം ലേഖകൻUpdated: Wednesday Oct 16, 2019

ജപ്തി നടപടികളുടെ ഭാഗമായി കുട്ടികളെ വിട്ടിൽനിന്ന്‌ പുറത്തിറക്കിയപ്പോൾ

കുന്നംകുളം
ഭൂമാഫിയയുടെ തട്ടിപ്പിനിരയായ  ബിന്നിയും കുടുംബവും ഒടുവിൽ തെരുവിലേക്കിറങ്ങി. പലതവണ നടക്കാതെപോയ ജപ്‌തി നടപടി പൂർത്തിയാക്കിയതിനെത്തുടർന്നാണ്‌ കോടികൾ വിലമതിക്കുന്ന വീടും സ്ഥലവും വിട്ട്‌ മൂന്ന്‌ മക്കളും അച്ഛനും അമ്മയുമടങ്ങുുന്ന കുടുംബം  ഇറങ്ങേണ്ടിവന്നത്‌.  
തൃശൂർ റോഡിലെ ബഥനി ഇംഗ്ലീഷ്  സ്കൂളിനടുത്ത് താമസക്കാരായ മധുരഞ്ചേരി   ബിന്നിയേയും  കുടുംബത്തെയും  വീട്ടിൽ നിന്ന് ഇറക്കാൻ ചൊവ്വാഴ്ച ഉച്ചയോടെ ഫയർഫോഴ്സ്, പൊലീസ് സേന, ആരോഗ്യ വകുപ്പ് അധിക്യതർ, മ്യഗസംരക്ഷണ വകുപ്പ് അധിക്യതർ എന്നിവരടക്കം സർവ സന്നാഹങ്ങളുമായാണ് കോടതി ആമീൻ എത്തിയത്. ഇതേ സമയം  വീടിനകത്തുണ്ടായിരുന്ന  കുട്ടികളും ബിന്നിയുടെ ഭാര്യാപിതാവും  മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത്  പരിഭ്രാന്തി പരത്തി. ഏറെ നേരം പണിപ്പെട്ടശേഷം വ്യദ്ധനേയും കുട്ടികളെയും വീടിനുള്ളിൽനിന്ന്‌ പുറത്തിറക്കി കോടതി നടപടികൾ പൂർത്തീകരിച്ചു. ബിന്നിയും, ഭാര്യയും ഈ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. കുട്ടികളെ ചൈൽഡ് ലൈൻ കേന്ദ്രത്തിലേക്കും വൃദ്ധനെ വ്യദ്ധ സദനത്തിലും പ്രവേശിപ്പിച്ചു.
വ്യാജരേഖകളുണ്ടാക്കി ഇവരുടെ സ്വത്ത് കുന്നംകുളം സ്വദേശിയായ തോമസ് തരകൻ, എറണാകുളം സ്വദേശികളായ രഘു, സുനിത എന്നിവർ ചേർന്ന് തട്ടിയെടുത്തു എന്നാണ്  കുടുംബം പറയുന്നത്‌. ലോണുകളും മറ്റും ശരിയാക്കിത്തരാമെന്ന് പറഞ്ഞ്  വിവിധ പേപ്പറുകളിൽ ഒപ്പിടുവിക്കുകയും  സ്ഥലം തട്ടിയെടുക്കുകയും  ചെയ്തതായി പറയുന്നു.
പ്രധാന വാർത്തകൾ
 Top