18 November Monday

ആശുപത്രിക്കെട്ടിടത്തിൽ നിന്ന്‌ വീണ കുട്ടി അപകടനില കടന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2019
തൃശൂർ
ചെറുതുരുത്തി നിംസ്‌ ആശുപത്രിയിൽ മുകളിലത്തെ നിലയിൽ നിന്ന്‌ താഴേക്ക്‌ വീണ്‌ പരിക്കേറ്റ്‌ അശ്വിനി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിനി തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. അപകടനില തരണം ചെയ്‌തതായി ബന്ധുക്കൾ പറഞ്ഞു. 
ചെറുതുരുത്തി പള്ളിക്കൽ പ്ലാക്കുണ്ടിൽ സുധീഷ്‌കുമാറിന്റെ മകൾ സൂര്യനന്ദ (15)യാണ്‌ ചികിത്സയിൽ കഴിയുന്നത്‌. മൂന്നാംനിലയിൽ ഉണങ്ങിയ വസ്ത്രങ്ങൾ എടുക്കുന്നതിനിടെ സ്റ്റെയർകേസിന്‌ സമീപത്ത്‌ താൽക്കാലികമായി നിർമിച്ച ഫോൾസ്‌ സീലിങ്ങിന്‌ മുകളിൽ ചവിട്ടിയാണ്‌ താഴേക്ക്‌ വീണത്‌.   പൊലീസിൽ പരാതിയും നൽകി.
  നിംസ്‌ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ സഹായിക്കാൻ എത്തിയപ്പോഴാണ്‌  ഞായറാഴ്‌ച വൈകിട്ട്‌ സൂര്യനന്ദ അപകടത്തിൽപ്പെട്ടത്‌.
പ്രധാന വാർത്തകൾ
 Top