06 December Friday

കരസേനാ റിക്രൂട്ട്‌മെന്റ് റാലി ആഗസ‌്ത‌് 28 മുതൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2019
തൃശൂർ 
ജില്ലയിൽ ആർമി റിക്രൂട്ട്‌മെന്റ് റാലി ആഗസ‌്ത‌് 28 മുതൽ സെപ‌്തംബർ എട്ടുവരെ നടത്തും. ഇതിന്റെ ഭാഗമായി പ്രാരംഭഘട്ട യോഗം ചേർന്നു. ഏഴ് വർഷത്തിനു ശേഷം ജില്ലയിൽ നടത്തുന്ന റാലി മണ്ണുത്തി വെറ്ററിനറി യൂണിവേഴ്‌സിറ്റി ഗ്രൗണ്ടിലാണ‌്. മുപ്പതിനായിരത്തോളം പരീക്ഷാർഥികൾ പങ്കെടുക്കും. 
താമസം, ഗതാഗതം, ടോയ്‌ലറ്റ് മുതലായ പ്രാഥമിക സൗകര്യങ്ങളും ബാരിക്കേഡുകൾ, വൈദ്യുതി, ഫയർഫോഴ്‌സ് ഉൾപ്പെടെയുള്ളള മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തുന്നതിന് കലക്ടർ എസ് ഷാനവാസ് അധികൃതർക്ക് നിർദേശം നൽകി. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, ഫിസിക്കൽ ആൻഡ് മെഡിക്കൽ ഫിറ്റ്‌നസ് ടെസ്റ്റ് മുതലായവയ‌്ക്കുള്ള സൗകര്യങ്ങളും ഏർപ്പെടുത്തും. അപേക്ഷ സ്വീകരിക്കുന്നതിനുളള അവസാന തീയതി ആഗസ‌്ത‌് 18. 
കേണൽ റിക്രൂട്ടിങ‌് ഓഫീസർ എസ് നവനി, മേജർ മായന്ത് തോമർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി കെ അനൂപ്, ആർടിഒ പ്രേംകുമാർ, കെഎസ്ഇബി അസി. എക്‌സിക്യുട്ടീവ് എൻജിനിയർ എ രജനി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top