20 August Tuesday

കൊരട്ടിയിൽ 2 പേർക്ക് മലമ്പനി; നിരവധിപേർക്ക് ഡെങ്കിയെന്ന് സംശയം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2019
ചാലക്കുടി 
കൊരട്ടിയിൽ രണ്ട് മറുനാടൻ തൊഴിലാളികൾക്ക് മലമ്പനി സ്ഥിരീകരിച്ചു.കോനൂർക്കും കോട്ടമുറിയിൽ  ഹോട്ടൽ തൊഴിലാളിക്കാണ് മലമ്പനി കണ്ടെത്തിയത്. ഡെങ്കി ലക്ഷണങ്ങളോടെ പന്ത്രണ്ടോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. 
പനിയും ഛർദിയുമായാണ് ആളുകൾ എത്തുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് വൈറൽ പനി പടരാൻ കാരണമെന്ന‌് പറയുന്നു. മലമ്പനി കണ്ടെത്തിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനം ശക്തമാക്കി.  എല്ലാ കരുതലുകളും ആരോഗ്യ വകുപ്പ് കൈ കൊണ്ടിട്ടുണ്ടെന്ന‌് ജൂനിയർ ഹെൽത്ത‌് ഇൻസ്പെക്ടർ ജോമോൻ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top