15 December Sunday

പ്രളയാനന്തരപദ്ധതി തടസ്സപ്പെടുത്താൻ കോൺഗ്രസ‌് നീക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2019
ചാലക്കുടി
പ്രളയത്തിൽ വീട് നഷ്ടപ്പെട്ട നിർധന കടുംബങ്ങൾക്ക് ഭൂമി ഏറ്റെടുത്ത് വീട് വച്ച് നൽകാനുള്ള സർക്കാർ പദ്ധതിയെ തടസ്സപ്പെടുത്താൻ കോൺഗ്രസ‌് നേതാക്കളുടെ ശ്രമമെന്ന‌് വാർത്താസമ്മേളനത്തിൽ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ജിൽ ആന്റണി, നിഥിൻ പുല്ലൻ, കെ ബി ഷെബീർ, പി ഡി മിഥുൻദാസ് എന്നിവർ പറഞ്ഞു. 
കോൺഗ്രസ‌് കൗൺസിലർ ഷിബു വാലപ്പന്റേയും വനിതാ കോൺഗ്രസ‌് നേതാവും കൗൺസിലറും ഷിബുവാല പ്പന്റെ ഭാര്യയുമായ ആലീസ് ഷിബുവിന്റേയും നേതൃത്വത്തിലാണ് കോൺഗ്രസ‌് എതിർപ്പുമായി രംഗത്ത് വന്നിട്ടുള്ളത്. വിആർ പുരത്തെ കസ്തൂർഭാ കേന്ദ്രത്തിന്റെ പേരിലുള്ള റവന്യൂ വകുപ്പിന്റെ ഒരു ഏക്കർ 96 സെന്റ് സ്ഥലത്ത് നിന്ന് 40 സെന്റ് ഏറ്റെടുത്ത് ഭൂമിയും വീടുമില്ലാത്ത നിർധന കുടുംബങ്ങൾക്ക് വീട്  നൽകാൻ എൽഡിഎഫ് സർക്കാർ പദ്ധതി തയ്യാറാക്കി നടപടികൾ ആരംഭിച്ചിരുന്നു. ഇതിനെ തകർക്കാനാണ‌് ശ്രമം.  സങ്കുചിത രാഷ്ട്രീയ താൽപ്പര്യത്തിന്റെ പേരിൽ പാവപ്പെട്ടവർക്ക് ഭൂമിയും വീടും നൽകാനുള്ള പദ്ധതിയെ കോൺഗ്രസ‌് തടയാൻ ശ്രമിച്ചാൽ ഡിവൈഎഫ്ഐ  പാവങ്ങൾക്ക് സംരക്ഷണം നൽകുമെന്ന് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top