19 June Wednesday
മുറിയല്ലേ ഹൃദയതാളം

മഹനീയം, മനുഷ്യത്വം, ഡിവൈഎഫ്ഐയുടെ രക്തദാനം

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019

രക്തദാതാക്കളുടെ യാത്ര സിപിഐ എം ഏരിയ സെക്രട്ടറി പി എം അഹമ്മദ് ഫ്ലാഗ് ഓഫ് ചെയ്യുന്നു

കയ്പമംഗലം
ഹൃദയതാളത്തിന‌്  രക്തം ദാനം നൽകിയ  കയ‌്പ്പമംഗലത്തെ ഡിവൈഎഫ‌്ഐ പ്രവർത്തകരുടെ മാതൃക. ഡിവൈഎഫ്ഐ മു‌‌ളങ്കുന്നത്തുകാവ‌് ഗവ. മെഡിക്കൽ കോളേജാശുപത്രിയിൽ നടത്തിവരുന്ന ഹൃദയപൂർവം പദ്ധതിയുടെ ഭാഗമായാണ‌്   രക്തദാനവും നടന്നത‌്. ഇതിൽ  ഏറ്റവും കൂടുതൽ പ്രവർത്തകർ പങ്കാളികളായത് കയ‌്പ്പമംഗലത്ത‌്നിന്ന‌്. ‘ഹൃദയപൂർവം’ പദ്ധതിയുടെ രണ്ട് വർഷം പിന്നിട്ട  വേളയിലാണ‌്  ഡിവൈഎഫ്ഐ യുടെ ഈ മഹനീയ മനുഷ്യത്വ മാതൃക. ഒരു മേഖലയിൽ നിന്നും ഒരു ദിവസം 55  പേർ   രക്തം  ദാനം നൽകിയാണ് ബുധനാഴ‌്ച ഡിവൈഎഫ്ഐ കയ്പമംഗലം ഈസ്റ്റ് മേഖല കമ്മിറ്റി മാതൃകയായത്.  മെഡിക്കൽ കോളേജിൽ രോഗികൾക്ക‌്  ആവശ്യത്തിന‌് രക്തം ലഭ്യമല്ലാത്ത  സാഹചര്യത്തിലാണ‌്   ഡിവൈഎഫ്ഐ  പ്രവർത്തകർ ഈ പ്രവർത്തനം ഏറ്റെടുത്തത‌്. 55 പേരും  ഒരൊറ്റ വാഹനത്തിലാണ‌് കയ്പമംഗലത്ത‌്  നിന്ന‌്   യാത്ര തിരിച്ചത‌്. കാളമുറിയിൽ   സി പിഐ എം നാട്ടിക ഏരിയ സെക്രട്ടറി പി എം അഹമ്മദ്  യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.പഞ്ചായത്ത്  പ്രസിഡന്റ് ടി വി സുരേഷ്, പി എൽ പോൾസൺ, ടി ജി നിഖിൽ, കെ ജി വിഷ്ണു, എ എം അക്ഷയ് തുടങ്ങിയവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top