23 October Wednesday

ശാരിക്കും മക്കൾക്കും വീട‌് കൈമാറി

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019
ചാലക്കുടി
  ആകെയുണ്ടായിരുന്ന കനാൽപുറമ്പോക്കിലെ വീട് പ്രളയത്തിൽ നഷ്ടമായ  കാടുകുറ്റി- പാളയംപറമ്പ് സ്വദേശി ശാരിക്കും,  ക്രിസ്റ്റോ, ക്രിസ്റ്റഫർ, ക്രിസ്റ്റീന, ബ്രിസ്റ്റോ എന്നീ നാല് മക്കൾക്കും പ്രായമായ അമ്മൂമ്മ ശാരദയ‌്ക്കും ഇനി ധൈര്യമായി അന്തിയുറങ്ങാം.  
ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ ആർ സുമേഷിന്റെ നേതൃത്വത്തിൽ ജോയി ആലൂക്കാസ് ഫൗണ്ടേഷന്റെ സഹായത്തോടെ പൂർത്തീകരിച്ച വീട‌് ഇവർക്ക‌് കൈമാറി.  താക്കോൽദാനം  വേളൂക്കര, കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റുമാരായ ഇന്ദിര തിലകനും  തോമാസ് ഐ 
കണ്ണത്തും, ആലൂക്കാസ് ഫൗണ്ടേഷൻ തലവൻ പി പി ജോസും നിർവഹിച്ചു. 
ശാരിയുടെ ഭർത്താവ് പ്രളയത്തിന് ഏതാനും മാസം മുമ്പ് ക്യാൻസർ ബാധിതനായി മരിച്ചിരുന്നു. 500 സ്ക്വയർ ഫീറ്റുള്ള ഭവനം എട്ടുലക്ഷം രൂപ ചെലവഴിച്ചാണ് പൂർത്തികരിച്ചത്. സ്ഥലം സ്വന്തമായി ഇല്ലാത്ത അവസ്ഥയിൽ തുമ്പൂർ സ്വദേശി ഊക്കൻ അനിൽ ജോർജ‌് സൗജന്യമായി നൽകിയ മൂന്ന‌് സെന്റ് ഭൂമിയിലാണ് വീട് നിർമിച്ചത്. ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം കാതറിൻ പോൾ, പഞ്ചായത്ത് അംഗങ്ങളായ എം ഐ പൗലോസ്, ടി എസ് മനോജ്, വിമൽ കുമാർ, കെ കെ വിനയൻ, 
എം രാജഗോപാൽ, സത്യാദീപം സബ് എഡിറ്റർ ഷിജു ആച്ചാണ്ടി, അനിൽ ജോർജ‌് എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top