05 April Sunday

കർഷകസംഘം സംസ്ഥാന സമ്മേളനം: പതാക ജാഥയ്‌ക്ക്‌ സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Sunday Feb 16, 2020

മാള അരവിന്ദൻ അനുസ്മരണ സമ്മേളനം വി കെ ശ്രീരാമൻ ഉദ്‌്ഘാടനം ചെയ്യുന്നു

തൃശൂർ
 കർഷകസംഘം സംസ്ഥാനസ സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക ജാഥയ്‌ക്ക്‌ 20ന്‌ ജില്ലയിൽ സ്വീകരണം നൽകും. വടക്കാഞ്ചേരി പകൽ 12ന്‌. തൃശൂർ പകൽ ഒന്നിന്‌, ചാലക്കുടി പകൽ മൂന്നിന്‌ എന്നിവിടങ്ങളിൽ സ്വീകരണം നൽകും. പകൽ 11ന്‌ ജില്ലാ അതിർത്തിയായ ചെറുതുരുത്തിയിൽ  ജില്ലാ ഭാരവാഹികൾ ചേർന്ന്‌ സ്വീകരിക്കും. ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ  പര്യടനം നടത്തുന്ന ജാഥ ചാലക്കുടിയിലെ സ്വീകരണ ശേഷം എറണാകുളം ജില്ലയിലേക്ക്‌ പ്രവേശിക്കും.  സംസ്ഥാന ജോ. സെക്രട്ടറി സി എച്ച്‌ കുഞ്ഞമ്പു ക്യാപ്‌റ്റനും വി എം ഷൗക്കത്ത്‌ വൈസ്‌ക്യാപറ്റനും വത്സൻ പനോളി മാനേജരുമാണ്‌.
 പ്രസിഡന്റ്‌ മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷനായി. ജാഥാ സ്വീകരണം വൻ വിജയമാക്കാൻ എല്ലാ കർഷകസംഘം ഘടകങ്ങളോടും വർഗ ബഹുജന സംഘടനകളോടും കർഷകസംഘം ജില്ലാസെക്രട്ടറി പി കെ ഡേവിസ്‌ അഭ്യർഥിച്ചു.
പ്രധാന വാർത്തകൾ
 Top