03 March Wednesday

കഥകളിപ്പദമുയരെ; ഹൈദരാലി സ്മാരകം

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021

 

തൃശൂർ
തൃശൂർ കഥകളി ക്ലബ്ബിന്റെ ദീർഘകാല സ്വപ്നമായിരുന്നു  നഗരത്തിൽ ഹൈദരാലി സ്മാരകമെന്നത്‌. ഇക്കുറി ബജറ്റിൽ അത്‌ യാഥാർഥ്യമായി. കഥകളിയുൾപ്പെടെ കലാ–- സംഗീത പഠന  ഗവേഷണ പ്രവർത്തനങ്ങൾക്കും അവതരണത്തിനും സൗകര്യപ്രദമാകുന്ന പദ്ധതിയാണ്‌ സ്മാരകം. നേരത്തേ പിണറായി സർക്കാർതന്നെ സ്മാരകത്തിന്‌ സ്ഥലം അനുവദിച്ചിരുന്നു. 
ഇപ്പോൾ 50 ലക്ഷം രൂപ നിർമാണ പ്രവർത്തനത്തിന്‌ അനുവദിച്ചു.  അടുത്തിടെ ക്ലബ്‌‌ വാർഷിക ചടങ്ങിൽ മന്ത്രി വി എസ്‌‌ സുനിൽകുമാർ സ്മാരക നിർമാണത്തിനാവശ്യമായ തുക ബജറ്റിൽ അനുവദിക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്ന്‌ അറിയിച്ചിരുന്നു. 20 സെന്റ്‌ സ്ഥലം ഹൈദരാലി സ്മാരകത്തിനായി സർക്കാർ സൗജന്യ നിരക്കിൽ അനുവദിച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top