21 February Thursday

പ്രിയനന്ദനന‌് ഐക്യദാർഢ്യവുമായ‌് എഴുത്തുകാർ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 16, 2019
തൃശൂർ
സംവിധായകൻ പ്രിയനന്ദനന് ഐക്യദാർഢ്യവുമായി എഴുത്തുകാരും കലാകാരന്മാരും വല്ലച്ചിറയിലെ വീട്ടിലെത്തി. തന്റെ  പുതിയ സിനിമ സൈലൻസറിന്റെ അവസാനഘട്ട അണിയറപ്രവർത്തനത്തിലാണ് പ്രിയനന്ദനൻ. എഴുത്തുകാർക്കും കലാകാരന്മാർക്കുമെതിരെ വെല്ലുവിളികളും ഭീഷണികളും ഉയർത്തുന്ന സംഘപരിവാർ നീക്കങ്ങളെ സർഗാത്മകതകൊണ്ട് ചെറുക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പുരോഗമന കലാസാഹിത്യ സംഘം ആഭിമുഖ്യത്തിൽ എഴുത്തുകാർ പ്രിയനന്ദനന്റെ വീട്ടിലെത്തിയത്. 
പ്രിയനന്ദനന്റെ സർഗാത്മക ജീവിതത്തിനൊപ്പം കേരളത്തിലെ പുരോഗമന പ്രസ്ഥാനം  ഉറച്ചുനിൽക്കുമെന്ന് കവി രാവുണ്ണി  പറഞ്ഞു. 
ഡോ. എം എൻ വിനയകുമാർ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, അഡ്വ. വി ഡി പ്രേംപ്രസാദ്, ഡോ.ഡി ഷീല, ആശ ചാക്കോച്ചൻ, ഡോ. കെ ജി വിശ്വനാഥൻ, വർഗീസാന്റണി, ടി ആർ പ്രകാശൻ, സുരേഷ് ചാഴൂർ, അരുൺ, ജോൺസൺ ചിറമ്മൽ, ബഷീർ തൃപ്രയാർ, സുനിൽ പാറേക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top