21 February Thursday

ഫാര്‍മസി തസ്തിക വേണം: ഫാംഡി വിദ്യാര്‍ഥികള്‍ സമരത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 16, 2019
തൃശൂർ
രോഗികളുടെ എണ്ണത്തിന് ആനുപാതികമായി സർക്കാർ, സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ക്ലിനിക്കൽ ഫാർമസി ഡോക്ടർ തസ്തിക സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് കേരള ഫാംഡി ഡോക്ടേഴ്സ് ആൻഡ് പേരന്റ്സ് അസോസിയേഷൻ സമരത്തിലേക്ക്. ഫാംഡി വിദ്യാർഥികളും അസോസിയേഷനുകളുടെയും നേതൃത്വത്തിൽ 30ന് ഡൽഹിയിലെ ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയുടെ ഓഫീസിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം തുടങ്ങും. 
ആവശ്യത്തിന് തസ്തിക രൂപീകരിക്കാത്തതിനാൽ ഫാംഡി മേഖലയിൽ തൊഴിലില്ലായ്മ രൂക്ഷമാണെന്നും ആന്ധ്രയിലും കേരളത്തിലും ഫാർമസി കോളേജുകൾക്കും ഫാംഡി കോഴ്സിനും അംഗീകാരം നൽകിയത് പ്രതിഷേധാർഹമാണെന്നും  ഭാരവാഹികൾ പറഞ്ഞു. ഫാംഡി കഴിഞ്ഞ ക്ലിനിക്കൽ ഫാർമസി ഡോക്ടർമാരെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നിയമിച്ച് ചികിത്സാപിഴവുകൾ ഒഴിവാക്കണമെന്ന് ഭാരവാഹികളായ ആകാശ് സൈമൺ, സൈമൺ ജോഷ്വ, കെ റസൽ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top