Deshabhimani

അപകടനില തരണം ചെയ്‌തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2024, 11:28 PM | 0 min read

തൃശൂർ 
തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് മുറിച്ച്‌ കടക്കുന്നതിനിടെ ട്രെയിൻ തട്ടി കാലുകളറ്റ കെഎസ്‌ആർടിസി വനിതാ കണ്ടക്ടർ അപകടനില തരണം ചെയ്‌തു. കരുനാഗപ്പിള്ളി സ്വദേശി പടിഞ്ഞാറ്റുകര തേവലക്കര ഒട്ടതാവിൽ വീട്ടിൽ ജെ ശുഭകുമാരിയമ്മ (45)യാണ്‌ അപകടത്തിൽപ്പെട്ടത്‌. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ  ഇരുകാലുകളും വച്ചുപിടിപ്പിക്കാനുള്ള ശസ്‌ത്രക്രിയ പൂർത്തിയായെങ്കിലും നിരീക്ഷണത്തിൽ തുടരുകയാണ്‌. 
കൈകളില്‍ മുറിവുണ്ടെങ്കിലും ശരീരത്തില്‍ മറ്റ് പരിക്കുകളില്ല. ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ബോധം വീണ്ടെടുത്ത ശുഭകുമാരി മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ട്രെയിനിന്റെ വാതില്‍ ഭാഗം തട്ടിയതിനാല്‍ ഒരുകാല്‍പ്പാദം ചതഞ്ഞ നിലയിലാണ്. 
ബുധൻ രാവിലെ 9.30നായിരുന്നു സംഭവം. ഗുരുവായൂരിലേക്ക്‌ പോകാൻ കരുനാഗപ്പള്ളിയിൽ നിന്ന് തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു. കെഎസ്‌ആർടിസി സ്റ്റാൻഡിലേക്ക്‌ പോകാൻ ട്രാക്ക്‌ മുറിച്ച്‌ കടക്കുമ്പോഴാണ്‌ അപകടം. ഓടിക്കൂടിയ യാത്രക്കാരും റെയിൽവേ പൊലീസും ചേർന്നാണ് ട്രാക്കിൽ നിന്ന്‌ ഇവരെ പുറത്തെടുത്ത്   ജില്ലാ ആശുപത്രിയിലേക്കും പിന്നീട്‌  സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയത്.


deshabhimani section

Related News

0 comments
Sort by

Home