13 December Friday

പ്രമേഹം മധുരിക്കാൻ സുംബാനൃത്തവും നടത്തവും

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019
തൃശൂർ
ജില്ലാ മെഡിക്കൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ലോക പ്രമേഹദിനം ആചരിച്ചു. രാവിലെ സ്വരാജ് റൗണ്ടിൽ വാക്കത്തോണും സംഘടിപ്പിച്ചു. ആരോഗ്യകേരളം, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തൃശൂർ, ഡയബെറ്റിസ് സൊസൈറ്റി, ലയൺസ് ക്ലബ്, ബിഎസ്എഫ്, എക്സൈസ് അക്കാദമി, വാക്കേഴ്സ് ക്ലബ്ബുകൾ, എൻസിസി,  സ്കൂളുകൾ, കോളേജുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 
തേക്കിൻകാട്  തെക്കേനടയിൽ നിന്നാരംഭിച്ച്‌  റൗണ്ട് ചുറ്റി തെക്കേനടയിൽ  അവസാനിച്ചു. ആയിരത്തിലധികംപേർ പങ്കെടുത്തു.
 രാവിലെ 6.30ന് കലക്ടർ എസ് ഷാനവാസ്  ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ ജെ റീന സ്വാഗതവും  ഡോ. കെ എൻ സതീഷ് നന്ദിയും പറഞ്ഞു. ഡോ. ടി വി സതീശൻ, ഡോ. ജോയ് മഞ്ഞില എന്നിവർ സംസാരിച്ചു. 
വാക്കത്തോണിനുശേഷം  ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഡോക്ടഴ്സ് ഫിറ്റ്നസ് ക്ലബ് സുംബാനൃത്തം അവതരിപ്പിച്ചു. തുടർന്ന് വിദ്യാർഥികളുടെ ഫ്ളാഷ് മോബും ഉണ്ടായി. ഫ്ളാഷ്‌മോബ് മത്സരത്തിൽ എലൈറ്റ് കോളേജ് ഓഫ് നേഴ്സിങ് ഒന്നാം സ്ഥാനംനേടി.  വെസ്റ്റ് ഫോർട്ട് കോളേജ് ഓഫ് നേഴ്സിങ്, ഗവ. സ്കൂൾ ഓഫ് നേഴ്സിങ്‌  എന്നിവ രണ്ടും   മൂന്നും സ്ഥാനം നേടി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top