Deshabhimani

ഓണനാളിൽ 
പൊലീസ് സജ്ജം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 14, 2024, 11:47 PM | 0 min read

 തൃശൂർ

ഓണം   സുഗമമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി പൊലീസും  എക്സൈസും മോട്ടോർ വാഹന വകുപ്പും വനം വകുപ്പും  സംയുക്തപരിശോധനയും വാഹന പരിശോധനയും നടത്തും.  തൃശൂർ റൂറൽ പൊലീസ് മേധാവി  നവനീത് ശർമയുടെ നേതൃത്വത്തിൽ  ആറ്‌ ഡിവൈഎസ്‌പിമാരേയും  അവരുടെ കീഴിൽ ബാറ്റലിയൻ പൊലീസ് അടക്കം 250  ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.  തൃശൂർ സിറ്റി പൊലീസ്‌ കമീഷണർ ആർ ഇളങ്കോയുടെ നേതൃത്വത്തിൽ നഗരത്തിലും വൻ സന്നാഹം രംഗത്തുണ്ട്‌. 
ഗതാഗത നിയന്ത്രണത്തിന് കൂടുതൽ  ഉദ്യോഗസ്ഥരെ നിയോഗിച്ചു.  തിരുവോണ നാളിൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി തിരക്ക് നിയന്ത്രിക്കുന്നതിനും  ഓണാഘോഷ പരിപാടികൾ നടക്കുന്ന ഇടങ്ങളിലും പ്രധാനപ്പെട്ട നഗര പ്രദേശങ്ങളിലും പട്രോളിങ് ശക്തമാക്കി.   
 തൃശൂർ റൂറൽ പൊലീസ് പരിധിയിലെ കൊടുങ്ങല്ലൂർ, ചാലക്കുടി , ഇരിങ്ങാലക്കുട സബ് ഡിവിഷനുകളിൽ റെയ്ഡുകളും ബിഡിഡിഎസിന്റെയും  ഡോഗ്‌ സ്‌ക്വാഡിന്റെയും സംയുക്തപരിശോധനയും നടക്കും. സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ നഗരത്തില്‍ ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വോഡ് പരിശോധനകൾ നടത്തി. നഗരത്തിൽ എവിടെയെങ്കിലും സംശയാസ്പദമായ രീതിയിലുള്ള ബാഗുകള്‍, ലഗേജുകള്‍, മറ്റു വസ്തുക്കള്‍ എന്നിവ ശ്രദ്ധയിൽപെട്ടാൽ ഉടൻ 112 വിൽ വിവരം അറിയിക്കാൻ കമീഷണർ അറിയിച്ചു. 


deshabhimani section

Related News

View More
0 comments
Sort by

Home