25 September Saturday

പട്ടയസമരക്കാർ വസ്‌തുത
തിരിച്ചറിയണം: കെ രാധാകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021
തൃശൂർ
പട്ടയത്തിന്റെ പേരിൽ  സമരം നടത്തുന്നവർ  വസ്‌തുതകൾ  തിരിച്ചറിയണമെന്ന്‌ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ജില്ലയിൽ  970 വനഭൂമി പട്ടയം വിതരണം ചെയ്‌തു.  
ഇത്‌ സർവകാല റെക്കോഡാണ്‌.  യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ 2011 മുതൽ 2016 വരെ  അഞ്ചുവർഷത്തിനകം ആകെ 46 പട്ടയമാണ്‌ വിതരണം ചെയ്‌തത്‌. സംസ്ഥാന പട്ടയമേളയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറി നൂറുദിവസത്തിനകം 270 വനഭൂമി പട്ടയം വിതരണം ചെയ്‌തു. സമരത്തിനിറങ്ങുന്ന പലരും ഈ യാഥാർഥ്യം മനസ്സിലാക്കുന്നില്ല.  
ഭൂരഹിതരായ എല്ലാവർക്കും ഭൂമിയും വീടും നൽകാനാണ്‌ സർക്കാർ ലക്ഷ്യമിടുന്നത്‌.  
അർഹരായ മുഴുവൻപേർക്കും ഭൂമിക്ക്‌ രേഖകളും ലഭ്യമാക്കും.  സ്വന്തം ഭൂമിയും ഭൂരേഖയും ലഭിക്കുമ്പോൾ  ജീവിതം കൂടുതൽ മെച്ചപ്പെടും.  അതുവഴി സാമൂഹ്യമുന്നേറ്റത്തിനും വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top