25 September Saturday

കടമ്പകൾ കടന്ന്‌ 
270 വനഭൂമി 
പട്ടയങ്ങൾകൂടി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021

പട്ടയമേളയിൽ ഭൂമിലഭിച്ച പീച്ചി മയിലാട്ടുംപാറ സ്വദേശി റോസി മന്ത്രി കെ രാജനെ കെട്ടിപ്പുണരുന്നു സമീപം മന്ത്രിമാരായ കെ രാധാകൃഷ്‌ണൻ, ആർ ബിന്ദു, ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ്‌ തുടങ്ങിയവർ

തൃശൂർ 
സർക്കാരിന്റെ പ്രത്യേക ഇടപെടൽ മൂലം  ജില്ലയിലെ മലയോര കർഷകരായ 270 പേർക്ക് വനഭൂമി പട്ടയമായി.  തൃശൂർ, തലപ്പിള്ളി, ചാലക്കുടി താലൂക്കുകളിലാണ്‌ വനഭൂമി പട്ടയങ്ങൾ അർഹരുടെ കൈകളിലെത്തിയത്. കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത്‌ 949 പട്ടയം വിതരണം ചെയ്‌തിരുന്നു. 
 തൃശൂർ താലൂക്കിൽ  216 പട്ടയങ്ങൾ വിതരണം ചെയ്‌തു.   75 പട്ടയങ്ങൾ പീച്ചി വില്ലേജിലും 64 പട്ടയങ്ങൾ മാടക്കത്തറ വില്ലേജിലുമാണ് വിതരണം ചെയ്തത്. തലപ്പിള്ളി താലൂക്കിൽ 28, ചാലക്കുടി താലൂക്കിൽ നാല്‌ വനഭൂമി പട്ടയങ്ങളാണ്‌ വിതരണം ചെയ്‌തത്‌. 
1977ന്‌ ഭൂമി കൈവശംവച്ച കുടിയേറ്റ കർഷകർക്ക്‌ വനഭൂമി പട്ടയവിതരണ നടപടി ത്വരിതപ്പെടുത്താൻ സംസ്ഥാന സർക്കാർ പ്രത്യേകം ഉത്തരവിറക്കിയിരുന്നു.  കേന്ദ്രാനുമതി ലഭിച്ച ഭൂമികളിൽ വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധനാ റിപ്പോർട്ട് ലഭ്യമല്ലാത്ത കേസുകളിലും പട്ടയം നൽകാൻ ഉത്തരവിറക്കി. ഭൂമിയിലെ മര വിലയും ഒഴിവാക്കി. റവന്യൂ, വനം വകുപ്പുകൾ ചേർന്ന് ജോയിന്റ് വെരിഫിക്കേഷൻ നടത്തി ഇനിയും അർഹരെ കണ്ടെത്തി വനഭൂമി പട്ടയങ്ങൾ വിതരണം ചെയ്യാനാണ് പദ്ധതി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top