14 October Monday
നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്ക്

പുതിയ ആസ്ഥാന മന്ദിരം നാടിന് സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2024
തൃപ്രയാർ 
നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്കിന്റെ പുതിയ ആസ്ഥാന മന്ദിരം മന്ത്രി വി എൻ വാസവൻ നാടിന് സമർപ്പിച്ചു. സമന്വയ സഹകരണ മാർട്ട് സി സി മുകുന്ദൻ എംഎൽഎയും ഇലക്ട്രിക് വെഹിക്കിൾസ് ചാർജിങ് സ്റ്റേഷൻ കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണനും ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഐ കെ വിഷ്ണുദാസ് അധ്യക്ഷനായി. 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയും ചടങ്ങിൽ കൈമാറി.  ബാങ്ക് മുൻ പ്രസിഡന്റുമാരായ പി എം അഹമ്മദ്, പ്രൊഫ. കെ യു അരുണൻ, എം കെ രാമചന്ദ്രൻ, കെ ആർ സീത എന്നിവരെ ആദരിച്ചു. 
കെട്ടിട ഉദ്ഘാടനത്തോടനുബന്ധിച്ച് പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കി. ബാങ്ക് സെക്രട്ടറി പി സി ഫൈസൽ റിപ്പോർട്ട് അവതരിപ്പിച്ചു. കെട്ടിടം നിർമിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് മന്ത്രി ഉപഹാരം നൽകി. 
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മായ പി എം അഹമ്മദ്, മഞ്ജുള അരുണൻ, ഡെപ്യൂട്ടി രജിസ്ട്രാർ ടി കെ രവിന്ദ്രൻ, ബാങ്ക് വൈസ് പ്രസിഡന്റ് പി വി മോഹനൻ, വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്ക്, ബ്ലോക്ക് പഞ്ചായത്തംഗം സി ആർ ഷൈൻ, പി കെ ചന്ദ്രശേഖരൻ, എം എ ഹാരിസ് ബാബു, വി പി ആനന്ദൻ, ഇ പി അജയഘോഷ് എന്നിവര്‍ സംസാരിച്ചു. അനുബന്ധ സ്ഥാപനങ്ങളായി വലപ്പാട് ബ്രാഞ്ചും സഹകരണ സ്ഥാപനങ്ങളുടെ ഉൽപ്പന്ന വിപണന കേന്ദ്രമായ സമന്വയ സഹകരണ മാർട്ടും പ്രവർത്തിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top