07 October Monday

37 ലക്ഷം തട്ടിയ കേസ് : 
ഭാര്യയും ഭർത്താവും പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2024
കൊടകര
ജെഎല്‍ജി കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് 37 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെ കൊടകര പൊലീസ് അറസ്റ്റ് ചെയ്തു. പറപ്പൂക്കര പഞ്ചായത്ത്‌  ആലത്തൂര്‍ തണ്ടാശ്ശേരി വീട്ടില്‍ ഗീതു (35), ഭര്‍ത്താവ് രതീഷ് (43) എന്നിവരെയാണ്  കൊടകര പൊലീസ്  തൃശൂരിലൈ ഒളിസങ്കേതത്തില്‍നിന്ന്‌  പിടികൂടിയത്. സ്ത്രീകളെ ആക്രമിച്ചതിന് രതീഷിന്റെ പേരിൽ വേറെയും കേസുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി. മൂന്നു കേസുകളിലായി 37 ലക്ഷം രൂപയാണ് ഇരുവരും തട്ടിയെടുത്തത്. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് അഭ്യർഥിച്ച്  കെ കെ രാമചന്ദ്രൻ എംഎൽഎ  മുഖ്യമന്ത്രിക്കും തദ്ദേശ സ്വയം ഭരണ മന്ത്രിക്കും പരാതി നൽകിയിരുന്നു.
 കൂടാതെ, പറപ്പൂക്കര പഞ്ചായത്തും സിപിഐ എം നെല്ലായി ലോക്കൽ കമ്മിറ്റിയും പണം  തട്ടിപ്പ് കേസിൽ നടപടിയാവശ്യപ്പെട്ട് വിവിധ കേന്ദ്രങ്ങളിൽ പരാതി നൽകിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top