19 September Thursday

കാറ്റ്‌ നശിപ്പിച്ചത്‌ ജിജോയുടെ അധ്വാനത്തെ

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2019
ചാലക്കുടി 
കനത്ത കാറ്റ് പറത്തിക്കളഞ്ഞത് ജിജോയുടെ സ്വപ്നങ്ങളെ. കൊന്നക്കുഴി വട്ടോലി വീട്ടിൽ ജിജോ എന്ന ക്ഷീരകർഷന്റെ പശുക്കളും ഇവയുടെ ഷെഡുകളും കാറ്റിൽ നശിച്ചു. ഒന്നരയേക്കറോളം സ്ഥലത്തെ ഷെഡുകൾ നശിച്ചുപോയി.   
70,000 രൂപയിലധികം വിലയുള്ള   60 കറവപ്പശുക്കൾ ഷെഡിലുണ്ടായിരുന്നു. ഇതിനു പുറമെ പശുക്കുട്ടികളും നിരവധിയുണ്ട്. ഷെഡ് നിലംപതിച്ച് 
ഭൂരിഭാഗം പശുക്കൾക്കും പരിക്കേറ്റു. 
പ്രതിദിനം 400 ലിറ്ററോളം പാൽ ലഭിച്ചിരുന്ന ഈ ഫാമിൽ ഇപ്പോൾ 100 ലിറ്ററിൽ താഴെ പാൽമാത്രമാണ് ലഭിക്കുന്നത്.  നാലേക്കർ സ്ഥലത്തെ പുൽകൃഷി പൂർണമായി നശിച്ചു.  
പത്ത് വർഷം മുമ്പാണ് ജിജോ വീടിനോട് ചേർന്നുള്ള സ്ഥലത്ത് ഫാം ആരംഭിച്ചത്. മൂന്ന് 
കോടി രൂപ ചെലവിലാണ് ആധുനിക രീതിയിലുള്ള ഫാം സജ്ജമാക്കിയത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top