26 July Monday

വിരലിൽ വിരിയും വര

പി വി ബിമൽ കുമാർUpdated: Tuesday Jun 15, 2021

വീട്ടിലെ ചിമ്മിനിച്ചുമരിൽ ഇന്ദ്രജിത്ത് വരച്ച ടൊവിനോ തോമസിന്റെ ചിത്രം

കൊടുങ്ങല്ലൂർ
ഇന്ദ്രജിത്തിന്‌ ചിത്രം വരയ്‌ക്കാൻ ബ്രഷ്‌ വേണ്ട. ആ കൈവിരലുകളിൽ വിരിയും ഏത് മനോഹര ചിത്രവും. വിരലുകളുടെ മാന്ത്രികതയിൽ ചിമ്മിനിച്ചുമരില്‍ വരച്ചത് നടൻ ടൊവിനോ തോമസിന്റെ ആറടി ഉയരമുള്ള ചിത്രം. ശിൽപ്പി ഡാവിഞ്ചി സുരേഷിന്റെ മകനാണ്‌ പ്ലസ് വൺ വിദ്യാർഥിയായ ഇന്ദ്രജിത്ത്‌. 
കളര്‍ പെന്‍സിലും വാട്ടര്‍ കളറുമുപയോഗിച്ച്‌ പേപ്പറില്‍  മാത്രമാണ് ഇതുവരെ വരച്ചിരുന്നത്. ആദ്യമായാണ്‌ അക്രിലിക് കളര്‍ ഉപയോഗിച്ച് ചിത്രം വരയ്‌ക്കുന്നത്. വീടിനു മുകളിലെ ചിമ്മിനിച്ചുമരില്‍ രണ്ടു ദിവസം കൊണ്ടാണ് ടോവിനോയുടെ പുതിയ ചിത്രമായ കളയിലെ കഥാപാത്രത്തെ വരച്ചത്. 
ചിത്രത്തിന് ആറടി ഉയരവും നാലടി വീതിയുമുണ്ട്. കൊടുങ്ങല്ലൂര്‍ അമൃത വിദ്യാലയത്തിലെ വിദ്യാർഥിയായ ഇന്ദ്രജിത്തിന്റെ പഠനപ്രവർത്തനങ്ങൾ ലോക്ഡൗണ്‍ ആയതിനാൽ ഓണ്‍ലൈനിലാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top