06 August Friday

ഭദ്രയ്‌ക്ക്‌ പഠിക്കാം; വൈദ്യുതി വെളിച്ചത്തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021
 
ചാലക്കുടി
ഓൺലൈൻ ക്ലാസ്‌  കാണാനായി ഇനി ഭദ്രക്ക് അയൽവീടുകളിൽ പോകേണ്ടി വരില്ല. ഇതുവരെ മണ്ണെണ്ണ വിളക്കിന്റെ ഇരണ്ട വെളിച്ചത്തിലായിരുന്ന വീട്ടിൽ ഇനിമുതൽ വൈദ്യുതി വിളക്കുകളുടെ ശോഭ തെളിയും. സർക്കാരിന്റേയും വൈദ്യുതി വകുപ്പിന്റേയും ഇടപെടലിനെ ത്തുടർന്ന് ഭദ്രയുടെ വീട്ടിൽ വൈദ്യുതിയെത്തി. 
നഗരസഭ 35–--ാം വാർഡിൽ ഈനാർകുളത്തിന് സമീപം തെക്കേടത്ത് ഷാബുവിന്റെ മകളായ രണ്ടാംക്ലാസുകാരി  ഭദ്രക്ക് പഠനാവശ്യത്തിന്‌ ടെലിവിഷൻ അനുവദിച്ചപ്പോഴാണ് വീട്ടിൽ വൈദ്യുതിയില്ലെന്ന കാര്യം അറിയുന്നത്. 
പട്ടികജാതി വികസന വകുപ്പ് ഇക്കാര്യം കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുകയും അദ്ദേഹത്തിന്റെ നിർദേശപ്രകാരം വൈദ്യുതി വകുപ്പ് ഒരു ദിവസം കൊണ്ടു കണക്‌ഷൻ  നല്കുകയും ചെയ്തു. റേഷൻ കാർഡില്ലാത്ത ഇവർക്ക് രണ്ട് മണിക്കൂർ കൊണ്ടാണ്  ചാലക്കുടി വില്ലേജ് ഓഫീസിൽ നിന്നും ജാതി സർട്ടിഫിക്കറ്റ് നൽകിയത്. വയറിങ് അടക്കമുള്ളവ പ്രവൃത്തികളും അതിവേഗം  നടന്നു. വൈകിട്ട് അഞ്ചോടെ വൈദ്യുതിയും നല്കി. മൂന്ന് സെന്റ് സ്ഥലത്ത് ചെറിയൊരു ഷെഡുകെട്ടിയാണ് താമസം. 
അടച്ചുറപ്പുള്ളൊരു വീടാണ് ഇനി ഭദ്രയ്‌ക്ക് വേണ്ടത്. കെഎസ്ഇബി അസി. എൻജിനിയർ ഇ കെ തിലകൻ, വില്ലേജ് ഓഫീസർ ഷൈജു ചെമ്മന്നൂർ, വാർഡ് കൗൺസിലർ ഷിബി ഷാജു എന്നിവരും നടപടികൾക്ക്‌ സഹായിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top