25 June Friday
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.65 ശതമാനം

2 ദിവസം 
6749 രോഗികൾ

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021
തൃശൂർ 
രണ്ട് ദിവസംകൊണ്ട് ജില്ലയിൽ റിപ്പോർട്ടുചെയ്തത് 6749 കോവിഡ്‌ കേസുകൾ. വ്യാഴാഴ്ച 3587 പേർക്കും വെള്ളിയാഴ്ച 3162 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 
വെള്ളിയാഴ്ച സമ്പർക്കം വഴി 3148 പേർക്കാണ് രോഗം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.65 ശതമാനമാണ്. 13,372 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നുപേർക്കും നാല്‌ ആരോഗ്യ പ്രവർത്തകർക്കും ഉറവിടമറിയാത്ത ഏഴുപേർക്കും രോഗമുണ്ട്. 
രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 225 പുരുഷൻമാരും 298 സ്ത്രീകളും പത്തുവയസ്സിനുതാഴെ 110 ആൺകുട്ടികളും 83 പെൺകുട്ടികളുമുണ്ട്. 2679 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ  കഴിയുന്നവരുടെ എണ്ണം 56,219 ആണ്. തൃശൂർ സ്വദേശികളായ 85 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്‌. ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 1,98,537 പേരിൽ 1,41,997 പേരാണ് രോഗമുക്തരായത്. 
തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ 513 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ്‌ സെന്ററുകളിൽ 1271 പേരും സർക്കാർ ആശുപത്രികളിൽ 383 പേരും സ്വകാര്യ ആശുപത്രികളിൽ 1029 പേരും ചികിത്സയിലുണ്ട്. കൂടാതെ 49,129 പേർ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top