25 June Friday

സ്ത്രീകൾക്ക് 
ഫോണിൽ പരാതി അറിയിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021
തൃശൂർ
സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ ഫോണിലൂടെ അറിയിക്കാൻ സൗകര്യമൊരുക്കി കേരള വനിതാ കമീഷൻ. കമീഷൻ ഏർപ്പെടുത്തിയ കൗൺസിലർമാർ ഫോണിലൂടെ പരാതി കേൾക്കും. അടിയന്തരമായി  രജിസ്റ്റർ ചെയ്യേണ്ട കേസുകൾ, കമീഷൻ അംഗങ്ങൾ നേരിട്ട് കേൾക്കേണ്ട കേസുകൾ എന്നിവയ്ക്ക് അപ്പപ്പോൾത്തന്നെ നടപടിയുണ്ടാകും. 
കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പരമാവധി സമ്പർക്കം ഒഴിവാക്കേണ്ടത് അനിവാര്യമായതിനാലാണ്  ഈ സൗകര്യം വീണ്ടും ഒരുക്കുന്നതെന്ന് ചെയർപേഴ്‌സൺ എം സി ജോസഫൈൻ പറഞ്ഞു. എറണാകുളം: 94950 81142, 97461 19911, തൃശൂർ: 95261 14878, 95394 01554, പാലക്കാട്: 7907 971699, മലപ്പുറം 77361 52307.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top