25 June Friday

സ്‌ത്രീകളുടെ ചിത്രം സെക്‌സ്‌ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്ന വിദ്യാർഥി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021
തൃശൂർ
ഫേസ് ബുക്ക് വഴി  പരിചയപ്പെട്ട്  സ്‌ത്രീകളുടെ ഫോട്ടോ സെക്‌സ്‌ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്ന   ബിടെക്‌ വിദ്യാർഥി അറസ്റ്റിൽ.  നെടുപുഴ സൈന്തമഠം  ശ്രീഹരി(20)യെയാണ്‌   തൃശൂർ സിറ്റി സൈബർ ക്രൈം പൊലീസ്‌ പിടികൂടിയത്‌. ഇയാൾ വഴി 42   സ്ത്രീകളുടെ ഫോൺ  നമ്പറുകൾ  വിവിധ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്‌തിട്ടുണ്ട്‌. 
സൗഹൃദം  സ്ഥാപിച്ച്   സ്‌ത്രീകളുടെ ഫോട്ടോ   കൈക്കലാക്കി സെക്സിന് ക്ഷണിക്കും.  അവരുടെ ഫോട്ടോയും  ഫോൺ നമ്പറും പലർക്കും  അയക്കുകയും സെക്സ് ഗ്രൂപ്പുകളിലിട്ട്‌ പ്രചരിപ്പിക്കുകയാണ്‌ രീതി.   പൊന്നൂക്കര സ്വദേശിനിയുടെ  ഫോൺ നമ്പർ  ശേഖരിച്ച്  സാമ്പത്തിക സഹായം വാഗ്ദാനം ചെയ്‌തു,  പകരം  സെക്സിന് ആവശ്യപ്പെട്ടു. അവർ  നിരസിച്ചപ്പോൾ ഫോട്ടോയും ഫോൺ നമ്പറും പലർക്കും അയച്ച്‌  സെക്സ്‌ വർക്കറാണെന്ന്‌ പ്രചരിപ്പിച്ചു.  പലരും യുവതിയെ  ഫോണിൽ വിളിച്ച്‌   സെക്സിന് ആവശ്യപ്പെട്ടതോടെയാണ്  പരാതിയുമായി സൈബർ  സ്റ്റേഷനിലെത്തിയത്. 
അന്വേഷണത്തിൽ  പ്രതി ഫേസ് ബുക്കിൽ  വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ്‌ വഞ്ചനയെന്ന്‌ തെളിഞ്ഞു.  പണം അയച്ചുകൊടുക്കാമെന്ന് പറഞ്ഞ് പല സ്ത്രീകളേയും  വീഡിയോകോൾ  ചെയ്തിട്ടുണ്ട്‌. നഗ്നചിത്രങ്ങൾ റെക്കോഡ്‌ ചെയ്‌തിട്ടുമുണ്ട്‌. 42 സ്ത്രീകളുടെ ഫോൺ നമ്പറുകൾ ദുരുപയോഗം ചെയ്‌തതായാണ്‌ വിവരം. ഇത്‌ ഷെയർചെയ്യാൻ  വിവിധ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളും നിലവിലുണ്ട്‌.  ഇത്തരം ഗ്രൂപ്പുകളിൽപ്പെട്ടവരെ കണ്ടെത്തുന്നതിന്‌ സൈബർ പൊലീസ്‌   അന്വേഷണം ഊർജിതമാക്കി. 
 നവമാധ്യമങ്ങൾ  ഉപയോഗിക്കുന്ന പെൺകുട്ടികളും  സ്ത്രീകളും  രക്ഷിതാക്കളും  ജാഗ്രത പുലർത്തണമെന്നും  അപരിചിതരുമായി ബന്ധം സ്ഥാപിക്കരുതെന്നും സിറ്റി പൊലീസ്‌ കമീഷണർ അറിയിച്ചു.   ഇത്തരം  സംഭവം ശ്രദ്ധയിൽപ്പെട്ടാൻ  ഉടൻ പൊലീസിനെ അറിയിക്കാനും  കമീഷണർ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top