25 June Friday

ചികിത്സ ലഭിക്കാതെ രോഗി മരിച്ചെന്ന പ്രചാരണം വസ്‌തുതാവിരുദ്ധം

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021
തൃശൂർ
മെഡിക്കൽ കോളേജിൽ ചികിത്സ ലഭിക്കാതെ രോഗി മരിച്ചെന്ന പ്രചാരണം  വസ്‌തുതാവിരുദ്ധമാണെന്ന്‌  മെഡിക്കൽ കോളേജ്‌ അധികൃതർ അറിയിച്ചു.    തനിക്ക് ചികിത്സാ സൗകര്യം ഒരുക്കിയതിന് നന്ദി പറഞ്ഞ് നകുലൻ അയച്ച ശബ്ദസന്ദേശം ഇതിന്‌ തെളിവാകുന്നു.   12 വർഷമായി  മെഡിക്കൽ കോളേജിൽ ഡയാലിസിസ് തുടരുന്ന രോഗിയാണ്‌. പരിശോധനയിലാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. കോവിഡ്‌ വാർഡിൽ  കിടക്ക ലഭിച്ചില്ലെന്ന  അദ്ദേഹത്തിന്റെ പരാതിക്ക്‌ ഉടൻ പരിഹാരമുണ്ടാക്കിയിരുന്നതായും അധികൃതർ അറിയിച്ചു.   
മെയ്‌ എട്ടിനാണ്‌ വാടാനപ്പള്ളി സ്വദേശി നകുലൻ ഡയാലിസിസ് ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്‌.      പോസിറ്റീവായതോടെ വാർഡ്‌ ഒമ്പതിൽ പ്രവേശിപ്പിച്ച്‌  കിടക്ക നൽകി.  ഡയാലിസിസ്‌ ചികിത്സയും നൽകി. 
കോവിഡ് വാർഡിലേക്ക് മാറ്റി. അദ്ദേഹത്തിന്‌ ഓക്‌സിജൻ ചികിത്സ ആവശ്യമില്ലായിരുന്നു. ഈ സമയം   ഓക്സിജൻ അളവ്‌ കുറവായ മറ്റൊരു രോഗി ക്ക്‌ അടിയന്തര ചികിത്സ നൽകുന്നതിന്‌  ഇയാളെ ഒമ്പതാം വാർഡിൽനിന്ന്‌ എട്ടിലേക്ക്‌ മാറ്റി.   കിടക്ക ലഭിച്ചില്ലെന്ന പരാതി രോഗി അറിയിച്ചതോടെ പത്തിന്‌  അതേ മുറിയിൽ പ്രത്യേക മുറി സജ്ജീകരിച്ച്‌ കിടക്ക ലഭ്യമാക്കി.  ഇതിന് ആശുപത്രി അധികൃതർക്കും പ്രൊഫയ്‌ലിലെ അംഗങ്ങൾക്കും നകുലൻ നന്ദി അറിയിച്ച്‌ മെസേജ്‌ അയച്ചു. 
 കോവിഡ്‌ രോഗികൾക്കായി പ്രത്യേകം സജ്ജീകരിച്ച  ഡയാലിസിസ്‌ യൂണിറ്റിലാണ്‌ നകുലന്‌ രണ്ട്‌ ഡയാലിസിസുകൾ നടത്തിയത്‌. 11ന്‌  ഡയാലിസിസ്‌ നടത്തുന്നതിനിടെ രക്തത്തിൽ ഓക്‌സിജൻ അളവ്‌ കുറയുന്ന ലക്ഷണം കണ്ടതോടെ ഐസിയുവിലേക്ക്‌ മാറ്റി. നിരീക്ഷണത്തിലിരിക്കെ രക്തസമ്മർദത്തിൽ വ്യതിയാനം ഉണ്ടായതിനെത്തുടർന്നാണ്‌ മരണം.   ഡയാലിസിസും മറ്റു ചികിത്സകളുമെല്ലാം സൗജന്യമായാണ്‌ ലഭ്യമാക്കിയത്‌.
പരാതിയുണ്ടായ സാഹചര്യത്തിൽ വിഷയം അന്വേഷിക്കാൻ അഞ്ചംഗസമിതിയെ നിയോഗിച്ചതായി  പ്രിൻസിപ്പൽ അറിയിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top